ആതിര വരവായി

ആതിര വരവായീ പൊന്നാതിര വരവായീ
നിളയുടെ പുളിനവുമിന്നാലോലം
അഴകൊടു കമലദളം നീട്ടുന്നൂ
മംഗല്യഹാരം ദേവിയ്ക്കു ചാർത്താൻ
മഞ്ജു സ്വരങ്ങൾ കോർത്തൊരു ഹാരം ശ്രീരാഗമായ്
ആതിര വരവായീ പൊന്നാതിര വരവായീ
നിളയുടെ പുളിനവുമിന്നാലോലം
അഴകൊടു കമലദളം നീട്ടുന്നൂ

ഒരു കാലിൽ കാഞ്ചന കാൽ ചിലമ്പും
മറുകാലിൽ കരിനാഗ കാൽത്താളവും (2)
ഉൾപ്പുളകം തുടികൊട്ടുന്നുവോ
പാൽതിരകൾ നടമാടുന്നുവോ
കനലോ നിലാവോ ഉതിരുന്നുലകാകെ (ആതിര..)

താരാപഥങ്ങളിൽ നിന്നിറങ്ങീ
താണുയർന്നാടും പദങ്ങളുമായ്
മാനസമാകും തിരുവരങ്ങിൽ
ആനന്ദലാസ്യമിന്നാടാൻ വരൂ
പൂക്കുടയായ് ഗഗനം
പുലർകാല കാന്തിയലിയേ
പാർത്തുലകാകെയിതാ
ശിവശക്തി താണ്ഡവം
തന തധീം ധിനന തിരനധീം ധിനന
ധിനന ധിനനന ധിനനന (ആതിര..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (5 votes)
Aathira varavayi

Additional Info

അനുബന്ധവർത്തമാനം