ശരറാന്തൽ പൊന്നും പൂവും
ശരറാന്തൽ പൊന്നും പൂവും വാരിത്തൂവും
ഒരു രാവിൽ വന്നൂ നീയെൻ വാർതിങ്കളായ്
നിറവാർന്നൊരുൾപ്പൂവിന്റെ
ഇതൾ തോറും നർത്തനമാടും
തെന്നലായ് വെണ്ണിലാവായ്
ശരറാന്തൽ പൊന്നും പൂവും വാരിത്തൂവും
ഒരു രാവിൽ വന്നൂ നീയെൻ വാർതിങ്കളായ്
ഏതോ മൺ വീണ
തേടീ നിൻ രാഗം
താരകങ്ങളേ നിങ്ങൾ സാക്ഷിയായ്
ഒരു മുത്ത് ചാർത്തീ ഞാൻ എന്നാത്മാവിൽ
ശരറാന്തൽ പൊന്നും പൂവും വാരിത്തൂവും
ഒരു രാവിൽ വന്നൂ നീയെൻ വാർതിങ്കളായ്
പാടീ രാപ്പാടീ
കാടും പൂ ചൂടീ
ചൈത്ര കംബളം നീർത്തി മുന്നിലായ്
എതിരേല്പു നിന്നേ ഞാൻ എന്നാത്മാവിൽ
ശരറാന്തൽ പൊന്നും പൂവും വാരിത്തൂവും
ഒരു രാവിൽ വന്നൂ നീയെൻ വാർതിങ്കളായ്
നിറവാർന്നൊരുൾപ്പൂവിന്റെ
ഇതൾ തോറും നർത്തനമാടും
തെന്നലായ് വെണ്ണിലാവായ്
ശരറാന്തൽ പൊന്നും പൂവും വാരിത്തൂവും
ഒരു രാവിൽ വന്നൂ നീയെൻ വാർതിങ്കളായ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(4 votes)
Shara ranthal