Shyam Dharman

Syam Dharman
സംഗീതം നല്കിയ ഗാനങ്ങൾ: 1

തൃശ്ശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിൽ  ധർമ്മപാലന്റെയും കാർത്ത്യായനിയുടെയും മകനായ ശ്യാം ധർമ്മൻ മലയാളത്തിലെ പ്രശസ്തനായ സംഗീത സംവിധായകൻ ആണ്. തൃശൂർ പി രാധാകൃഷ്ണന്റെ കീഴിൽ ഒൻപതു വർഷത്തോളം ശാസ്ത്രീയ സംഗീതം അഭ്യസിച്ച ശ്യാം ഹൃദയഹാരിയായ ആൽബങ്ങളിലൂടെ ചലച്ചിത്ര ഗാന ലോകത്തേക്ക് എത്തി.ചെമ്പകമേ എന്ന ആൽബമാണു ശ്യാമിനു സിനിമയിലേക്കുള്ള വഴി തുറന്നത് എന്നു പറയാം.ഈ ആൽബത്തിലെ ഫ്രാങ്കോ പാടിയ സുന്ദരിയേ വാ, ചെമ്പകമേ എന്നീ പാട്ടുകൾ യുവാക്കൾ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയവയാണു.ശ്യാം ഈണം നൽകിയ മൊഞ്ചാണു നീയെൻ സാജിദ ,മിഴിനീർ തുടങ്ങിയ ആൽബങ്ങളിലെ ഗാനങ്ങലും ഹിറ്റായിരുന്നു.ഗായിക ജ്യോത്സ്ന നിർമ്മിച്ച് ജ്യോത്സന തന്നെ പാടിയ മായക്കണ്ണാ എന്ന ശ്രീകൃഷ്ണ ഭക്തിഗാന സി ഡി ക്കും ശ്യാം ധർമ്മൻ ആണു ഈണം നൽകിയത്.

 

ചലച്ചിത്ര സംഗീത സംവിധാനരംഗത്തെ പുതിയ പ്രതീക്ഷയായ ശ്യാം അക്കു  അൿബർ - ജയറാം ടീമിന്റെ വെറുതേ ഒരു ഭാര്യ എന്ന സിനിമയിലെ ഗാനങ്ങളിലൂടെയാണു ശ്രദ്ധിക്കപ്പെട്ടത്.ഈ ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചതിനു പുറമേ മഞ്ഞിൽ കുളിക്കും രാവേറെയായ് എന്ന ഗാനം അദ്ദേഹം ആലപിക്കുകയും ഉണ്ടായി.തുടർന്ന് കാണാക്കണ്മണിയിലെ സുജാത പാടിയ മുത്തേ മുത്തേ എന്ന ഗാനവും പെൺ പൂവേ പൊന്നേ എന്ന ഗാനവും ഹിറ്റ് പട്ടികയിലേക്കുയർന്നു.ജയരാജിന്റെ ദി ഗാർഡ്,സൈജു കുറുപ്പ് നായകനായ ജൂബിലി തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.നിരവധി അവാർഡുകൾ നേടിയ  മധുപാലിന്റെ തലപ്പാവ് എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ശ്യാം ധർമ്മൻ ആണു നിർവഹിച്ചത്.

 

ഇദ്ദേഹത്തിന്റേതായി ഇനിയും ഒത്തിരി ഗാനങ്ങൾ മലയാള ചലച്ചിത്ര ഗാന ശാഖക്ക് ലഭിക്കും എന്ന് നമുക്ക് വിശ്വസിക്കാം.