പനിനീർചന്ദ്രികേ

കിലുകിൽ പമ്പരം..തിരിയും മാനസ്സം..
അറിയാതമ്പിളീ..മയങ്ങു വാവാവോ..
ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...
പനിനീർ ചന്ദ്രികേ..ഇനിയീ പൂങ്കവിൾ..
കുളിരിൽ മെല്ലേ നീ തഴുകു വാവാവോ..
ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...

മേടമഞ്ഞും മൂടിയീ കുന്നും പൊയ്കയും..
പാൽനിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ...
താളം പോയ നിന്നിൽ മേയും നോവുമായ്..
താനേ വീണുറങ്ങു തെന്നൽ കന്യകേ..
താരകങ്ങൾ തുന്നുമീ രാവിൻ മീനാവിൽ..
ഉം..ചാഞ്ചകം...ഉം..ചാഞ്ചകം...
കിലുകിൽ പമ്പരം..തിരിയും മാനസ്സം..
അറിയാതമ്പിളീ..മയങ്ങു വാവാവോ..
ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...

ഏതു വാവിൻ കൌതുകം മിഴിയിൽ വാങ്ങി നീ..
ഏതു പൂവിൻ സൌരഭം തനുവിൽ താങ്ങി നീ..
താനേ നിന്റെ ഓർമ്മതൻ ചായം മാഞ്ഞതോ..
കാലം നെയ്‌ത ജാലമോ മായജാലമോ..
തേഞ്ഞുപോയ തിങ്കളേ..വാവോ വാവാവോ...
ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...
പനിനീർ ചന്ദ്രികേ..ഇനിയീ പൂങ്കവിൾ..
കുളിരിൽ മെല്ലേ നീ തഴുകു വാവാവോ..
ഉം ഉം..ചാഞ്ചകം...ഉം ഉം..ചാഞ്ചകം...
ഉം ഉം..ഉം ഉം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8.4
Average: 8.4 (5 votes)
Panineer Chandrike

Additional Info