ഭദ്ര വെങ്കിടേശ്വരൻ

Bhadra Venkiteswaran

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിനിയായ അഭിനേത്രിയാണ് ഭദ്ര വെങ്കിടേശ്വരൻ. സുകുമാരനും ശ്രീദേവിയുമാണ് മാതാപിതാക്കൾ. പാവുമ്പ ഹൈസ്ക്കൂളിലായിരുന്നു ഭദ്രയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം വിദുര വിദ്യാഭ്യാസം വഴി ബിരുദം പൂർത്തിയാക്കി. കൂടാതെ ക്ലാസിക്കൽ ഡാൻസ്, ഫോട്ടോഗ്രാഫി, ബ്യൂട്ടീഷൻ, ഫാഷൻ ഡിസൈനിങ് ഡിപ്ലോമ കോഴ്സ് എന്നിവയും പഠിച്ചിട്ടുണ്ട്.. 

 2014 ൽ  സോഷ്യൽ മീഡിയയിൽ ഒരു ഓഡിഷനുള്ള പരസ്യം കണ്ട് അതിലേയ്ക്ക് ഫോട്ടോ അയച്ച് ഓഡിഷനിൽ പങ്കെടുത്തുകൊണ്ടാണ് ഭദ്ര സിനിമാഭിനയത്തിന് തുടക്കംകുറിയ്ക്കുന്നത്. ഖരം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് ഒരു സിനിമാക്കാരൻപട്ടാഭിരാമൻനാല്പത്തിയൊന്ന്ചുരുളി എന്നിവയുൾപ്പെടെ മുപ്പതോളം സിനിമകളിൽ ഭദ്ര വെങ്കിടേശ്വരൻ അഭിനയിച്ചു. ഭാസ്ക്കർ ഒരു റാസ്ക്കൽ, കോളേജ് റോഡ്, വാനം കൊട്ടട്ടും എന്നീ തമിഴ് സിനിമകളിലും ഭദ്ര അഭിനയിച്ചിട്ടുണ്ട്. ചുരുളിയിൽ ജോജുവിന്റെ ഭാര്യയായി ചെയ്ത വേഷം ഏറെ ശ്രദ്ധ നേടി. Aaha ചാനലിൽ ഒരു തമിഴ് വെബ്ബ് സീരീസിൽ അഭിനയിച്ച ഭദ്ര ഏഴ് ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

മഴവിൽ മനോരമയിലെ തട്ടിയും മുട്ടിയും,ചാക്കോയും മേരിയും, സൂര്യ ടിവിയിലെ എന്റെ മാതാവ്‌, അമൃത ടി വിയിലെ ചുമ്മാ സീസൺ-2 എന്നീ പരമ്പരകളിലും അഭിനയിച്ചു. നായികാ നായകൻ റിയാലിറ്റി ഷോയിലും ഭദ്ര പങ്കെടുത്തിട്ടുണ്ട്.

ഭദ്രയുടെ ഭർത്താവ് വെങ്കിടേശ്വരൻ. മൂന്ന് മക്കളാണ് അവർക്കുള്ളത് ഹരിപ്രിയ, നിരഞ്ജൻ, നാരായണൻ. കുടുംബസമേതം ഗുരുവായൂരിലാണ് ഭദ്ര ഇപ്പോൾ താമസിക്കുന്നത്.