കൂട്ടിക്കൽ ജയചന്ദ്രൻ

Name in English: 
Koottikkal Jayachandran
Koottikkal Jayachandran-Actor
Date of Birth: 
Sun, 25/03/1973

കൂട്ടിക്കൽ ജയചന്ദ്രൻ, സുര്യ ടി വിയിലെ ജഗതി vs ജഗതി, കോമഡി ടൈം തുടങ്ങിയ പരിപാടികളുടെ അവതാരകൻ ആയി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ അഭിനേതാവ്. കുറെയധികം സിനിമകളിൽ ചെറുതും വലുതുമായ റോളുകളിൽ അഭിനയിച്ച ജയചന്ദ്രൻ, "ചിരിക്കുടുക്ക" എന്ന സിനിമയിൽ നായകനായാണ് മലയാള സിനിമ ലോകത്ത് എത്തുന്നത്. "ചാന്തുപൊട്ടി"ലെ  ലോറെൻസ് എന്ന കഥാപാത്രത്തെ എല്ലാവരും എന്നും ഓർക്കും. 

1973 മാർച്ച്‌ 25ന് രാമൻകുട്ടി വൈദ്യരുടെയും ഗൌരിയുടെയും പുത്രനായി കൂട്ടിക്കലിൽ ജനിച്ചു. ഡി.ഫാം പഠനം പൂർത്തിയാക്കിയ ജയചന്ദ്രൻ ഇപ്പോൾ കുടുംബത്തോടൊത്ത്‌ എറണാകുളത്ത്‌ ആണ് താമസിക്കുന്നത്. ഭാര്യ ബസന്തി ഹൗസ് വൈഫ്‌ ആണ്