പ്രതാപൻ
തൃശൂർ മാള സ്വദേശി. 1975 മെയ് 31ന് ജനനം. അമെച്വർ നാടകങ്ങളിൽ തന്റേതായ അഭിനയശൈലിയിലൂടെ ശ്രദ്ധ നേടിയ നടൻ. കേരളത്തിന് അകത്തും പുറത്തുമായി ഒട്ടേറെ വേദികളിൽ നാടകത്തോടൊപ്പം സഞ്ചരിച്ച പ്രതാപൻ നാടകരംഗത്തു നിന്നുമാണ് സിനിമയിലേക്കെത്തുന്നത്. ബെസ്റ്റ് ആക്റ്റർ, പാപ്പിലിയോ ബുദ്ധ, ത്രിശ്ശിവപേരൂർ ക്ലിപ്തം, കൽക്കി, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ, ഓസ്ക്കാർ ഗോസ്റ്റു, പൊറിഞ്ചു മറിയം ജോസ്, കമല, മിന്നൽ മുരളി, കുഞ്ഞെൽദോ തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചു. ചക്ക, സ്പൈനൽ കോഡ്, ചരിത്ര പുസ്തകത്തിലേക്ക് ഒരു ഏട്, പിയർ ഗിന്റ്, തിയറ്റർ സ്കെച്ചുകൾ തുടങ്ങി അൻപതോളം നാടകങ്ങളിലും അഭിനയിച്ചു. തൃശിവപേരൂർ ക്ലിപ്തത്തിലെ നെഗറ്റീവ് കഥാപാത്രം ആയ അയ്യപ്പൻ പ്രതാപന്റെ ശ്രദ്ധേയമായ വേഷങ്ങളിലൊന്നാണ്. മിന്നൽ മുരളിയിലെ പൈലി എന്ന കഥാപാത്രവും സിനിമയിൽ നിർണായകമായ റോളിലൊന്നാണ്.
ഭാര്യ സന്ധ്യ പ്രതാപനും മകനും മകളുമടങ്ങുന്നതാണ് പ്രതാപന്റെ കുടുംബം. തൃശൂര്‍ താമസമാക്കിയ പ്രതാപൻ അഭിനയ പരിശീലകൻ കൂടിയാണ്.