പ്രേമത്തിന്‍ മുരളിയുമൂതി
പ്രേമത്തിന്‍ മുരളിയുമൂതി മനോമലര്‍ -
വാടിയിലെഴുന്നള്ളി ഗായകന്‍ നീ
മോഹസങ്കല്പ വൃന്ദാവനത്തിലെ - പ്രേമ
രാധയായ് തീര്‍ന്നു പോയിന്നു ഞാന്‍
ലോകം എന്തും വിധിയെഴുതി
എന്നെ പഴിക്കുകിലും
നിന്നെപ്പിരിഞ്ഞു പോകാന്‍ മേല മേലാ
ഘോര സമുദായ നീതിതന്‍ ഗ്രന്ഥമേ
പ്രാണബന്ധത്തില്‍ നീയസംബന്ധമേ - ഓ
പ്രാണബന്ധത്തില്‍ നീയസംബന്ധമേ
തങ്ക നാണയത്തുട്ടുകളിലല്ല
സമ്പത്തുക്കളിലല്ല ഉലകിലനുരാഗപൂജാ
അല്ലെന്നാകിലെന്‍ ഹൃദയവാതിലില്‍ വന്നു
മുട്ടിവിളിച്ചതെന്തിനാണവന്‍
ലോകം എന്തും വിധിയെഴുതി
എന്നെപ്പഴിക്കുകിലും
നിന്നെപ്പിരിഞ്ഞു പോകാന്‍ മേല മേലാ
പ്രേമത്തിന്‍ മുരളിയുമൂതി മനോമലര്‍
വാടിയിലെഴുന്നള്ളി ഗായകന്‍ നീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Premathin muraliyumoothi
Additional Info
Year:
1953
ഗാനശാഖ: