പ്രതികാരചിന്താ ഗതിയാലെ

 

പ്രതികാരചിന്താ ഗതിയാലെ ഭ്രാന്താ
മതികെട്ടു നീ ചെയ്തതെന്താ (3)
മതികെട്ടു നീ ചെയ്തതെന്താ

പരിശുദ്ധയായ പാവത്തോടയ്യാ (2)
പകവീട്ടുവാനിതു വയ്യാ (2)
(പ്രതികാരചിന്താ.. )

ക്രൂരഭാവം കാട്ടി മഠയാ
ഘോരവിജനേ നീ വൃഥാ (2)
കളവാണെന്നാലും കളവാണിയാളെ (2)
കളയാമോ നീയിതു പോലെ (2)
(പ്രതികാരചിന്താ... )

പാപഭാരം പേറി വെറുതെ
പാഴിലായ് നീ പോകരുതേ (2)
മനശ്ശാന്തി മന്നിൽ വരുവാനായ് മുന്നിൽ (2)
മനുഷ്യത്വം വേണമേ നിന്നിൽ (2)
(പ്രതികാരചിന്താ... )

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Prathikaarachintha

Additional Info

Year: 
1953

അനുബന്ധവർത്തമാനം