ബാലനാം പ്രഹ്ളാദനെപ്പോലെ

 

ബാലനാം പ്രഹ്ളാദനെപ്പോലെ ഭക്തിയാര്‍ന്നിതാ
ജ്ഞാനാമ്പിംകേ ഞാന്‍ കൈതൊഴുന്നേന്‍
കേവലം ഞാനൊരു സ്ത്രീയാണു ചുമ്മാ -
നാവിട്ടലയ്ക്കേണ്ട നീയാ൪ സുഹൃത്തേ

 

നിര്‍മ്മലേ നീ നല്ലതങ്കയേക്കാളും
നല്ലവളാണെന്നറിഞ്ഞു വന്നേന്‍ ഞാന്‍
ഞാനൊരു ചന്ദ്രിക നീയാരുരയ്ക്ക
ഞാനോ പറയാം ശശിധരനത്രേ
അങ്ങിനെയാണെങ്കില്‍ ഞാന്‍ നിന്റെ ചേച്ചി
അങ്ങിനെ ചൊല്ലല്ലേ നീ പ്രസന്നേ
വേണ്ടാ വേണ്ടാ നമുക്കാരക്തബന്ധം
വെള്ളിനക്ഷത്രമേ വേറൊന്നു ചൊല്ലൂ
വേറൊന്നു ചൊല്ലൂ

 

വിശപ്പിന്‍ വിളിയുള്ള യാചകനോ നീ
ഈ ലോകനീതിയാല്‍ ഞാന്‍ വേലക്കാരന്‍
ആത്മശാന്തിക്കു നീ മാര്‍ഗ്ഗങ്ങള്‍ നോക്കൂ
ആത്മസഖിയായിത്തീരേണം നീയും
ആകട്ടെ ഞാന്‍ വനമാലയായ് മാറും
അപ്പോള്‍ ഞാന്‍ കേരളകേസരിയാകും
അമ്മ ഞാനുണ്ടെനിക്കഞ്ചു കിടാങ്ങള്‍
അന്നേരമായവര്‍ക്കച്ഛന്‍ ഞാനത്രേ
കാഞ്ചനകാന്തിയാര്‍ന്ന നവലോകം
കാണാം നമുക്കു വരൂ പ്രേമലേഖേ
ആനന്ദത്തിന്‍ തിരമാലയില്‍ക്കൂടി
ആഹാ തുഴയുക ജീവിതനൗക
ആനന്ദത്തിന്‍ തിരമാലയില്‍ക്കൂടി
ആഹാ തുഴയുക ജീവിതനൗക
ജീവിതനൗകാ...  ജീവിതനൗകാ. .

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Baalanaam prahlaadaneppole

Additional Info

Year: 
1953

അനുബന്ധവർത്തമാനം