താരമേ താണുവരൂ

 

താരമേ താണുവരൂ. . 
ദൂരവേ സഖി പോകയോ നീ

ഹൃദയവിപഞ്ചി മൃദുതന്തി പൊട്ടി-
ത്തകരുകയായി പ്രാണസഖി (2)
മമജീവനാള മലരിൻ ദളങ്ങൾ
തളരുകയായി പ്രാണസഖി (2)

ഇരവിൽ ഞാൻ കണ്ട സുഖസ്വപ്നമെല്ലാം
ഇരുളിൽ മറഞ്ഞു പ്രാണസഖി (2)
മഴമുകിൽ കണ്ടെൻ മനമയിലാടി
മഴപെയ്തതില്ലാ പ്രാണസഖി (2)

ചുവടുവെച്ചെത്തും ഇടമൊക്കെയേതോ
ചുടുകാടായ് മാറി പ്രാണസഖി
അഴകിൻ നിഴൽ കണ്ടലയാഴിതന്നിൽ
അറിയാതെയാണ്ടൂ പ്രാണസഖീ
ഹൃദയവിപഞ്ചി മൃദുതന്തി പൊട്ടി-
ത്തകരുകയായി പ്രാണസഖി
മമജീവനാള മലരിൻ ദളങ്ങൾ
തളരുകയായി പ്രാണസഖി 

പ്രാണസഖി പ്രാണസഖി

Jos Prakash Sariyo Thetto 1953 PRANA SAKHI.wmv