ഹന്തജീവിതഗതിതന്‍

 

ഹന്തജീവിതഗതിതന്‍ വേദനയാല്‍
നീ കരയൂ കരയൂ മാനസമേ
ഹാ മാനസമേ

പ്രതികാരവിചാരപരമ്പരയാല്‍
വിരഹാകുലനായ് ഞാന്‍ സാഹസമേ
ഹാ സാഹസമേ

വിധിയേവം മാറുകയെളുതാമേ
ചതിചെയ്തവനില്‍ പഴികരുതാമോ
മിഴിനീരില്‍ കളങ്കമിദം കഴുകി
കഴിയാമിനിയെന്നും നെഞ്ചുരുകി
ഹാ നെഞ്ചുരുകി

ചുടുചിന്തകളാല്‍ നെടുവീര്‍പ്പുകളാല്‍
ഇരവും പകലും മരുവുന്നു നീ
ചുടുചിന്തകളാല്‍ നെടുവീര്‍പ്പുകളാല്‍
അതുലേ അമലേ മരുവുന്നു നീ
പ്രതികാരവിചാരപരമ്പരയാല്‍
വിരഹാകുലനായ് ഞാന്‍ സാഹസമേ
ഹാ സാഹസമേ

ഹന്ത ജീവിതഗതിതന്‍ വേദനയാല്‍
നീ കരയൂ കരയൂ മാനസമേ ഹാ മാനസമേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hantha jeevitha gathithan

Additional Info

Year: 
1953

അനുബന്ധവർത്തമാനം