കമലലോചനാ കണ്ണാ

കമലലോചനാ കണ്ണാ കാമമോഹനാ
കദനനാശനാ കണ്ണാ കംസഭഞ്ജനാ (2)
ശ്രീതജനാവനാ കണ്ണാ ശ്രീനികേതനാ
പരമപാവനാ കണ്ണാ പാപമോചനാ (2)

പതിതപാലകാ കണ്ണാ പശുപബാലകാ
ഭവഭയാന്തകാ കണ്ണാ ഭക്തസേവകാ (2)
ഭുവനനായകാ കണ്ണാ ഭൂതിദായകാ
മുരളീഗായകാ കണ്ണാ മുക്തിയേകുക (2)

നീലനീരജദളനേത്രയുഗളാ
നീലമേഘശ്യാമളാ നിത്യമംഗളാ (2)
ജയമംഗളാ നിത്യശുഭമംഗളാ
ജയമംഗളാ നിത്യശുഭമംഗളാ