അനുരാഗമോഹന

അനുരാഗമോഹന മധുഗാനരഞ്ജനാ
പാടുകനീ ജീവനാഥാ.. ജീവനാഥാ
മമജീവനാഥ മനസിജപ്രിയഗാഥാ
(അനുരാഗ... )

പൂവാടി പൂനിര ചൂടി - കുളിര്‍
പൂങ്കാറ്റില്‍ വല്ലികളാടി (2)
മന്ദാരത്തൂമകരന്ദം നുകരുവാന്‍ കൂടി (2)
കരിവണ്ടുകള്‍ മണ്ടിവന്നിടം തേടി (2)
(അനുരാഗ...)

നീലനിലാവൊളിതൂവി - വാനില്‍
വെള്ളിമേഘങ്ങളുലാവീ (2)
മാകന്ദമാമരക്കൊമ്പത്ത്
പൂങ്കുയിൽ കൂവി പര-
മാനന്ദവാസന്തം വരവായി

അനുരാഗമോഹന മധുഗാനരഞ്ജനാ
പാടുകനീ ജീവനാഥാ.. ജീവനാഥാ
മമജീവനാഥ മനസിജപ്രിയഗാഥാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anuraagamohana

Additional Info

Year: 
1953