രജിഷ വിജയൻ
Rajisha Vijayan
രജിഷ വിജയൻ. കോഴിക്കോട് സ്വദേശി. അച്ഛൻ വിജയൻ, അമ്മ ഷീല. ജേർണലിസത്തിൽ അമിറ്റി യൂണിവേഴ്സിറ്റി ഡൽഹിയിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. വിവിധ ചാനലുകളിലെ ശ്രദ്ധേയമായ ഷോകളിലെ വിജെ ആയിരുന്നു രജിഷ. നല്ലൊരു നർത്തകിയായ രജിഷ, ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'അനുരാഗികരിക്കിൻ വെള്ളം' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തെത്തുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 47 മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.
Image / Illustration : NANDAN