മാളവിക മേനോൻ
Malavika Menon
തെന്നിന്ത്യൻ ചലച്ചിത്ര നടി. 1998 മെയ് 3 -ന് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ചു. 2012 ൽ 916 എന്ന മലയാള സിനിമയിലൂടെയാണ് മാളവിക അഭിനയരംഗത്തേയ്ക്കെത്തുന്നത്. ആ വർഷം തന്നെ നിദ്ര, ഹീറോ എന്നീ സിനിമകളിലും അഭിനയിച്ചു. 2013 ൽ Ivan Veramathiri എന്ന സിനിമയിലൂടെ മാളവിക മേനോൻ തമിഴ് സിനിമയിലെത്തി. തുടർന്ന് മലയാളം തമിഴ് സിനിമകളിലായി ഇരുപത്തി അഞ്ചോളം ചിത്രങ്ങളിൽ മാളവിക മേനോൻ അഭിനയിച്ചു. കൂടുതലും സപ്പോർട്ടിംഗ് റോളുകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
22 ഫീമെയ്ൽ കോട്ടയം | ടെസ്സയുടെ റൂം മേറ്റ് | ആഷിക് അബു | 2012 |
916 (നയൻ വൺ സിക്സ്) | മീര (ഡോ. ഹരികൃഷ്ണന്റെ മകൾ) | എം മോഹനൻ | 2012 |
നടൻ | പ്രിയംവദ ദേവദാസ് | കമൽ | 2013 |
സർ സി.പി. | ഷാജൂൺ കാര്യാൽ | 2015 | |
മണ്‍സൂണ്‍ | സുരേഷ് ഗോപാൽ | 2015 | |
ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു | ആർ ശരത്ത് | 2016 | |
ഹലോ ദുബായ്ക്കാരൻ | ദീപ | ഹരിശ്രീ യൂസഫ് , ബാബുരാജ് ഹരിശ്രീ | 2017 |
ദേവയാനം | സുകേഷ് റോയ് | 2017 | |
ജോസഫ് | എം പത്മകുമാർ | 2018 | |
ഞാൻ മേരിക്കുട്ടി | ആനി | രഞ്ജിത്ത് ശങ്കർ | 2018 |
മാമാങ്കം (2019) | നൃത്തക്കാരി | എം പത്മകുമാർ | 2019 |
ലൗ എഫ്എം | ശ്രീദേവ് കപ്പൂർ | 2020 | |
ഇന്ദിര | വിനു വിജയ് | 2022 | |
പാപ്പൻ | അനിത / ഐഷ ഫാത്തിമ | ജോഷി | 2022 |
സി ബി ഐ 5 ദി ബ്രെയിൻ | അപർണ | കെ മധു | 2022 |
പുഴു | കുട്ടപ്പൻ്റെ ഫ്രണ്ട് | റത്തീന ഷെർഷാദ് | 2022 |
ഹാപ്പി ന്യൂ ഇയർ | സനീഷ് ഉണ്ണികൃഷ്ണൻ | 2023 | |
കുറുക്കൻ | ജയലാൽ ദിവാകരൻ | 2023 | |
തങ്കമണി | റാഹേൽ | രതീഷ് രഘുനന്ദൻ | 2024 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
പദ്മിനി | സെന്ന ഹെഗ്ഡെ | 2023 |
Submitted 11 years 8 months ago by Kiranz.
Edit History of മാളവിക മേനോൻ
9 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
4 May 2024 - 10:22 | Santhoshkumar K | ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി. |
27 Oct 2021 - 12:01 | Santhoshkumar K | |
27 Oct 2021 - 11:52 | Santhoshkumar K | |
15 Jan 2021 - 19:43 | admin | Comments opened |
17 Jul 2020 - 18:23 | Ashiakrish | Minor edits. |
1 Sep 2018 - 10:06 | Neeli | |
4 May 2017 - 15:15 | Neeli | |
19 Oct 2014 - 07:52 | Kiranz | added profile photo |
1 Nov 2012 - 12:15 | Kiranz | aa |