മറിയ

Maria

മറിയ

നിത്യ, മറിയ ഡിക്രൂസ്‌,മരിയ

കൊച്ചി സ്വദേശിയായ ഡിക്രൂസിന്റെയും കൊല്ലം സ്വദേശിനിയായ ജൂഡിയുടേയുംമകളായി മറിയ ഡിക്രൂസ്‌ കൊച്ചിയിൽ ജനിച്ചു. കൊച്ചിയിൽ ഇന്ത്യൻ നേവിയിൽപെറ്റി ഓഫീസറായിരുന്നു ഡിക്രൂസ്. ക്രിസ്റ്റീന ഡിക്രൂസ്‌ എന്ന് ഒരു മകൾ കൂടി ഉണ്ട്‌. നേവിയിലെ ജോലി അവസാനിപ്പിച്ച്‌ ഡിക്രൂസിന്റെ കുടുംബം ഊട്ടിക്കടുത്ത്‌മേട്ടുപ്പാളയത്തേക്ക്‌ മാറി. അവിടെ വിക്കോസ്‌ എന്ന കമ്പനിയിൽസുരക്ഷാവിഭാഗത്തിൽ ഡിക്രൂസ്‌ ജോലിചെയ്യവേ സ്കൂളിലും കമ്പനിജീവനക്കാരുടെ ആർട്ട്സ്‌ ക്ലബ്‌ പരിപാടികളിലും മറിയ നർത്തകിയായുംനാടകനടിയായും ശ്രദ്ധനേടിയിരുന്നു. അക്കാലത്ത്‌ ഒരു തമിഴ്‌ സിനിമയുടെ ഷൂട്ടിംഗ്മേട്ടുപ്പാളയത്ത് നടക്കുമ്പോൾ കാണാൻ വന്ന മറിയയെ കണ്ട സംവിധായകൻകുറച്ചു ചിത്രങ്ങൾ പകർത്തി. അതു കണ്ട കന്നഡ സംവിധായകൻ ദ്വാരകീഷ്‌ 1991ൽ സംവിധാനം ചെയ്ത "ഗൗരി കല്യാണ"ത്തിൽ നായികയായി മറിയക്ക്‌അവസരം നൽകി. അങ്ങനെ പത്താം ക്ലാസ്‌ വിദ്യാഭ്യാസം പൂർത്തിയായ ഉടനെ മറിയ"നിത്യ" എന്ന പുതിയ പേരിൽ ഹർഷവർദ്ധന്റെ നായികയായി കന്നഡയിൽഅരങ്ങേറി. സിനിമ വിജയമായതോടെ നിത്യ എന്ന പേരിൽ 1992ൽ ഉപേന്ദ്ര റാവുസംവിധാനം ചെയ്ത "തരളേ നന്ന മഗ" എന്നൊരു കന്നടച്ചിത്രത്തിൽക്കൂടിനായികയായി. തുടർന്ന് വിദ്യാഭ്യാസത്തിൽ ശ്രദ്ധപതിപ്പിച്ച്‌ മറിയ മേട്ടുപ്പാളയത്തേക്ക്‌മടങ്ങി. 

പ്ലസ്‌ ടു വിദ്യാർത്ഥിനിയായിരിക്കേ 1994ൽ മേട്ടുപ്പാളയത്ത്‌ ചിത്രീകരിച്ചപ്രിയദർശന്റെ മിന്നാരത്തിലെ നവവധുവിന്റെ വേഷം ചെയ്യാൻ മറിയക്ക്‌ അവസരംകിട്ടി. മിന്നാരത്തിനു ശേഷം കമ്പോളം,മാന്ത്രികം, നിർണയം,കാലാപാനി,പല്ലാവൂർദേവനാരായണൻ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, മേഘം,ഉദയപുരം സുൽത്താൻഎന്നിവയിലെ കൊച്ചു വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. 1999ൽ ഭാരതിയാർയൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ അവർ എം എ ബിരുദം നേടി.

2000 മുതൽ മലയാള സിനിമാ വ്യവസായത്തിൽ വന്ന ചുവടുമാറ്റംകലാമൂല്യത്തേക്കാൾ ലൈംഗികാതിപ്രസരമുള്ള "ബി ഗ്രേഡ്‌" സിനിമകളിലേക്കായി. ഉദയപുരം സുൽത്താനിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് "കാതര" എന്നചിത്രത്തിലേക്ക് മറിയ കരാറാവുന്നത്. ഹൈലൈറ്റ് ക്രിയേഷന്റെ ബാനറിൽ ബെന്നിപുളിക്കൽ സംവിധാനം ചെയ്ത "കാതര"യിലെ വേഷം മറിയയ്ക്കും മുൻ നിര "ബിഗ്രേഡ്‌ നായികമാരായ" ഷക്കീല,രേഷ്മ തുടങ്ങിയവർക്കൊപ്പം സ്ഥാനംനേടിക്കൊടുത്തു. മറിയ നായികയായോ പ്രധാന കഥാപാത്രമായോ എത്തിയഅത്തരം ചിത്രങ്ങൾ വലിയ സാമ്പത്തിക വിജയമാവുകയും മറിയയ്ക്ക്‌ ധാരാളംആരാധകരെ സൃഷ്ടിക്കുകയും ചെയ്തു. ജയൻ പൊതുവാളിന്റെ  "ഉണ്ണിമായ",ജോഷിയുടെ "രാസലീല",

"മോഹനയനങ്ങ"ളിലെ സിസിലി, "തിരുനെല്ലി"യിലെ പവി, "കാദംബരി"യിലെകാദംബരി, "മലരമ്പനി"ലെ സുധ,"അനന്തപുരം രാജകുമാരി"യിലെ അധ്യാപിക, "വാണിഭ"ത്തിലെ റാണി, "മാനസ"യിലെ മാനസ, "മിസ്സ് രതി"യിലെ സൗമ്യഎന്നിങ്ങനെ മറിയ ചിത്രങ്ങളുടെ പട്ടിക നീണ്ടുപോകുന്നു. "അനന്തപുരംരാജകുമാരി"യിൽ അഭിനയിക്കവേ നായികയായി ഒരേ സമയം ആറു ചിത്രങ്ങളിൽഅഭിനയിച്ചുകൊണ്ടിരിക്കുന്നതായി മറിയ ഒരു അഭിമുഖത്തിൽവെളിപ്പെറ്റുത്തിയിരുന്നു. മലയാളത്തിൽ ചെയ്ത കഥാപാത്രങ്ങൾക്ക്‌ സമാനമായരീതിയിലുള്ള ധാരാളം സിനിമകൾ തമിഴിലും കന്നഡത്തിലും മറിയക്ക്‌ അക്കാലത്ത്‌ലഭിച്ചിരുന്നു.മിക്ക മറിയ ചിത്രങ്ങളും ഒരേ സമയം മൂന്നോ നാലോ ഭാഷകളിൽപുറത്തിറങ്ങിയിരുന്നു. 2001 ൽ ശിവയുടെ സംവിധാനത്തിൽ "മറിയ" എന്ന് സ്വന്തംപേരിലുള്ള ചിത്രത്തിൽ നായികയാവാനും മറിയയ്ക്ക് അവസരം ലഭിച്ചു. 2002ൽ"ഫോർട്ടുകൊച്ചി" എന്ന ചിത്രത്തിൽ നൃത്തരംഗത്തിൽ മറിയ അഭിനയിച്ചു. ഏറെക്കുറെ മലയാളം "സോഫ്റ്റ്‌ പോൺ" കുത്തൊഴുക്കിന്റെ കാലഘട്ടം 2004ൽഅവസാനിക്കുന്ന സമയത്ത്‌ മറിയ പ്രേതമായി അഭിനയിച്ച "നിശീഥിനി"യുംവിജയചിത്രമായി. ദേവൻ നായകനായ ഈ ചിത്രത്തിൽ  യേശുദാസ്‌,ചിത്ര,വേണുഗോപാൽ എന്നിവർ പാടിയ ഗാനങ്ങളുണ്ടായിരുന്നു.

"കാതര"യ്ക്കു ശേഷം താൻ അഭിനയിച്ച ഒരു ചിത്രം പോലും കണ്ടിട്ടില്ലെന്നുംപക്ഷേ, തന്റെ രംഗങ്ങളെല്ലാം പൂർണമനസ്സോടെ താൻ അഭിനയിച്ചതാണെന്നുംമറിയ അഭിമുഖങ്ങളിൽ സമ്മതിച്ചിട്ടുണ്ട്. പിൽക്കാലത്ത്‌ യോഗ പരിശീലിക്കുകയുംആസ്ട്രേലിയയിലേക്ക്‌ പോവുകയും ചെയ്ത മറിയ സിനിമകളിൽ നിന്ന് വിട്ടുനിന്നു.