ബോബൻ ആലുമ്മൂടൻ
മലയാള ചലച്ചിത്ര നടൻ. പ്രശസ്ത നടൻ ആലുമ്മൂടന്റെയും റോസമ്മയുടെയും മകനായി കോട്ടയം ചങ്ങനാശ്ശേരിയിൽ ജനിച്ചു, അച്ഛൻ ആലുമ്മൂടൻ അഭിനയിച്ചിരുന്ന ശാന്തിവനം എന്ന സിനിമയിൽ ഒരു ചെറിയ കഥാപാത്രം ചെയ്യേണ്ടിയുരുന്ന ഒരു നടൻ വരാത്തതുകാരണം പകരം ആ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ബോബൻ ആലുമ്മൂടൻ തന്റെ ആദ്യ സിനിമാഭിനയം തുടങ്ങുന്നത്. പക്ഷേ ആ ചിത്രം റിലീസായില്ല. പിന്നീട് 1995 ൽ "റോസസ് ഇൻ ഡിസംബർ" എന്ന സീരിയലിലൂടെയാണ് ബോബൻ മിനിസ്ക്രീനിലേക്ക് എത്തുന്നത്.
സീരിയലുകൾ കണ്ട് സംവിധായകൻ കമലാണ് നിറം- എന്ന സിനിമയിലേക്ക് ക്ഷണിക്കുന്നത്. പ്രകാശ് മാത്യു എന്ന ഗായകന്റെ കഥാപാത്രം. സിനിമയും അതിലെ ഗാനവും ഹിറ്റായതോടെ ബോബന് കൂടുതൽ സിനിമകൾ ലഭിയ്ക്കാൻ തുടങ്ങി. തുടർന്ന് ഇന്ദ്രിയം, നളചരിതം നാലാം ദിവസം, പുണ്യം, കല്യാണരാമൻ, തൊമ്മനും മക്കളും... എന്നിവയുൾപ്പെടെ ഇരുപത്തിയഞ്ചിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമകലോടൊപ്പം തന്നെ സീരിയലുകളിലും ബോബൻ ആലുമ്മൂടൻ അഭിനയിച്ചിരുന്നു. അൻപതോളം ടെലിവിഷൻ സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ബോബൻ ആലുമ്മൂടന്റെ ഭാര്യ ഷെല്ലി. സിറ്റ്സർലാന്റിൽ നേഴ്സിംഗ് ടൂട്ടറായിരുന്നു. രണ്ടു മക്കളാണ് ബോബൻ - ഷെല്ലി ദമ്പതികൾക്കുള്ളത്. മകൻ സിലാൻ, മകൾ സേന.