പട്ടുതൂവാല
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ജോർജ്ജ് | |
സെലിൻ | |
പോത്താപ്പി | |
പ്രൊഫസർ ഫ്രാൻസിസ് | |
ആമിന | |
ചിട്ടിക്കാരൻ ഫിലിപ്പ് | |
മാണി | |
ഡോ.ഗ്രിഗറി | |
മാലി | |
ഫിലിപ്പിന്റെ ഭാര്യ | |
റീത്ത | |
Main Crew
കഥ സംഗ്രഹം
"ബി.ഏക്കാരൻ ജോർജ്ജ് നാടകനടനുമാണ്. ഭിക്ഷക്കാരനായി വേഷമെടുത്തപ്പോൾ ചട്ടിയിൽ എല്ലാരും പണമിട്ടപ്പോൾ പ്രൊഫസർ ഫ്രാൻസിസിന്റെ മകൾ സെലിൻ ഒരു പട്ടുതൂവാലയാണ് ഇട്ടത്. നാടകാഭിനയം വെറുത്തിരുന്ന ജോർജ്ജിന്റെ അമ്മാവൻ അയാളെയും കുടുംബത്തേയും വഴിയാധാരമാക്കി. നാടകമാനേജർ പോത്തപ്പിയെ മാണി എന്നൊരാൾ കുത്തിക്കൊന്നു, പട്ടുതൂവാല എടുക്കാൻ ചെന്ന ജോർജ്ജിനെയാണ് അമ്മ-പെങ്ങൾ അടക്കം എല്ലാവരും കൊലപാതകി എന്ന് തെറ്റിദ്ധരിച്ചത്. ചിട്ടിക്കാരൻ ഫിലിപ്പിന്റെ
കണക്കപ്പിള്ളയായി ചേർന്ന ജോർജ്ജിന്റെ പിന്നാലെയാണ് ഫിലിപ്പിന്റെ മകൾ റീത്ത. പോത്തപ്പിയുടെ കള്ളനോട്ടുകൾ കരസ്ഥമാക്കി മാണി നാടകമാനേജർ ആയി വിലസി. വേഷപ്രച്ഛഹ്ന്നായി നടക്കുന്ന ജോർജ്ജിനെ പിടിയ്ക്കാൻ പോലീസിനും മാണിയ്ക്കും കുടിലനായ ഡോക്റ്റർ ഗ്രെഗറിയ്ക്കും കഴിയുന്നില്ല. മാണി കള്ളനോട്ടുകൾ മാറ്റുന്നത് കടലാസുപൂക്കൾ വിൽപ്പനക്കാരി ‘മാ’ വഴിയാണ്. ഇവരുടെ പൂക്കൾ വിൽക്കുന്ന ആമിനയാണ് തക്കത്തിൽ കള്ളനോട്ടുകൾ മാറ്റിയെടുക്കുന്നത്. ആമിനയെ പ്രാപിക്കാനൊരുങ്ങിയ ഡോക്റ്റർ ഗ്രെഗറിയിൽ നിന്നും അവളെ രക്ഷിച്ചത് ഭിക്ഷക്കാരൻ വേഷം കെട്ടിയ ജോജ്ജ് ആണ്. ആമിനയെ സംശയിക്കുന്ന മാ അവളെ കൊല്ലാൻ മാണിയുടെ ആൾക്കാരെ ചട്ടം കെട്ടി. ആമിനയാവട്ടെ മാണിയുടെ ആൾക്കാർക്ക് മുന്നിൽ ഭിക്ഷക്കാരന്റെ രഹസ്യം വെളിവാക്കാൻ കൂട്ടാക്കുന്നുമില്ല. പോലീസിൽ വിവരം അറിയിച്ച ജോർജ്ജ് തെറ്റിദ്ധരണാവിമുക്തനാകുന്നു. ആമിന മരണക്കിടക്കയിൽ വച്ച് ജോർജ്ജ്-സെലിൻ മിഥുനങ്ങൾക്ക് ആശീർവാദം നൽകി. "
Audio & Recording
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ശബ്ദസാഗരപുത്രികളേ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം പി സുശീല |
നം. 2 |
ഗാനം
പൊട്ടിക്കരയിക്കാൻ മാത്രമെനിക്കൊരു |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം പി സുശീല, കമുകറ പുരുഷോത്തമൻ |
നം. 3 |
ഗാനം
പൂക്കൾ നല്ല പൂക്കൾ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം എൽ ആർ ഈശ്വരി |
നം. 4 |
ഗാനം
കണ്ണിൽ നീലക്കായാമ്പൂ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം എൽ ആർ ഈശ്വരി |
നം. 5 |
ഗാനം
മാനത്തെ പിച്ചക്കാരനു |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം കമുകറ പുരുഷോത്തമൻ, എൽ ആർ ഈശ്വരി |
നം. 6 |
ഗാനം
ആകാശപ്പൊയ്കയിലുണ്ടൊരുപഹാഡി |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം കമുകറ പുരുഷോത്തമൻ, പി സുശീല |