പൂക്കൾ നല്ല പൂക്കൾ

പൂക്കൾ നല്ല പൂക്കൾ കടലാസുപൂക്കൾ
വെയിലത്തു വാടാത്ത വെള്ളിയലുക്കിട്ട
വർണ്ണക്കടലാസു പൂക്കൾ (2)

പൂ വേണോ പൂവ്...

തങ്കക്കുടങ്ങൾക്കു തുള്ളാട്ടം തുള്ളാൻ
താമരപ്പൂ താഴം പൂ (2)
കാമുകനന്തിക്കു സമ്മാനം നൽകാൻ
കിങ്ങിണിപ്പൂ മുല്ലപ്പൂ (2)
(പൂക്കൾ..)

പൂ വേണോ മുല്ലപ്പൂ... 

മടിയിലിറുത്താലും മണ്ണിലിറുത്താലും
മങ്ങി മയങ്ങാത്ത പൂക്കൾ (2)
മുടിയിലും വെയ്ക്കാം മുറിയിലും വെയ്ക്കാം
മുറ്റത്ത് പൂക്കളമുണ്ടാക്കാം  
(പൂക്കൾ..)

പൂ വേണോ റോസാപ്പൂ... 

പുത്തൻ മണവാട്ടി പെണ്ണിന്നു ചൂടാൻ
പിച്ചകപ്പൂ മല്ലിപ്പൂ (2)
പുത്തൻ ചെറുക്കനു തൊപ്പിയിൽ തിരുകാൻ
ഇത്തിരിപ്പൂ റോസാപ്പൂ (2)

പൂക്കൾ നല്ല പൂക്കൾ കടലാസുപൂക്കൾ
വെയിലത്തു വാടാത്ത വെള്ളിയലുക്കിട്ട
വർണ്ണക്കടലാസു പൂക്കൾ

പൂ വേണോ പൂവ്... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Pookkal nalla pookkal