നിഷാദ് യൂസഫ്
Nishadh Yusuf
ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് നിഷാദ് യൂസഫ് ജനിച്ചത്. മാറുന്ന മലയാള സിനിമയുടെ സമകാലീന ഭാവുകത്വം നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ചിത്രങ്ങളുടെ എഡിറ്ററായ അദ്ദേഹത്തിന്റെ കരിയർ ആരംഭിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ എഡിറ്ററായിട്ടായിരുന്നു. 2011 -ൽ രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയുടെ എഡിറ്ററായിക്കൊണ്ട് നിഷാദ് ചലച്ചിത്രരംഗത്ത് തുടക്കം കുറിച്ചു.
തുടർന്ന് ഉണ്ട, ഓപ്പറേഷൻ ജാവ, തല്ലുമാല, സൗദി വെള്ളക്ക, ബസൂക്ക, തുടരും... എന്നിവയുൾപ്പെടെ ഇരുപത് സിനിമകൾക്ക് ചിത്രസംയോജനം നിർവഹിച്ചു. 22 ഫീമെയ്‌ൽ കോട്ടയം, 1971 ബിയോണ്ട് ബോർഡേഴ്സ്.. തുടങ്ങിയ അഞ്ച് സിനിമകൾക്ക് സ്പോട്ട് എഡിറ്റിംഗും നിഷാദ് ചെയ്തിട്ടുണ്ട്. ഉണ്ട എന്ന ചിത്രത്തിൽഊരു വേഷവും ചെയ്തു.
2024 ഒക്ടോബറിൽ നിഷാദ് യൂസഫ് അന്തരിച്ചു.


