മറയുകയായ് പാവമേ

 

മറയുകയായ് പാവമേ
തവ പൊന്‍നിനവിന്‍ ഭംഗികള്‍
തവ ജീവിതാശകള്‍ 
തവ ജീവിതാശകള്‍ 
(മറയുകയായ്. . . )

അഴകിന്‍ ചോലയില്‍ ആദരവോടെ
ഒഴുകിവരും നിന്‍ ജീവിതം
അഴകിന്‍ ചോലയില്‍ ആദരവോടെ
ഒഴുകിവരും നിന്‍ ജീവിതം
അഴലുകളാകും മണ്‍പാറയിന്മേല്‍
തകര്‍ന്നിടുവാന്‍ പോകയാം
ആ തകര്‍ന്നിടുവാന്‍ പോകയാം
(മറയുകയായ്. . . )

മറയുകയായ് പാവമേ
ഹാ മറയുകയായ് പാവമേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Marayukayaay paavame

Additional Info

Year: 
1952