വളരു കൃഷീവല
വളരു കൃഷീവല കൈവിരുതിന്‍ മായമായ്
വിളയൂ പൊന്‍മണിയായി നെന്മണിയേ നീ
വേഗം വളരൂ - കതിരായ് വിളയൂ
തൂകും വിയര്‍പ്പിനാലെ കതിര്‍ചൂടുക നീ പാടമേ
പുളകം ചാര്‍ത്തുക നീ - മണ്ണിന്‍ നീളെ
തയ്യനം തയ്യനം തയ്യനം താരോ
തെയ്യത്തിനന്തോ തിനന്തിനന്താരോ
കർഷകരിൽ കരുണയാ ധരയരുളും മണികളീ വിളവുകൾ
- സ്വർണ്ണമണികൾ
സുലഭമായ് പ്രകൃതിദെവത തരുമീ മണികളെ വാങ്ങുക നാം
-സ്വർണ്ണമണികൾ
മഴയിലും വെയിലിലും പണിചെയ്തതിൻ ഫലമിതു നേടുക നാം
-സ്വർണ്ണമണികൾ
വരദമായ് വിലസുമീ നിറകതിരിൻ വയലിതു കൊയ്യുക നാം
-സ്വർണ്ണമണികൾ
പാരിതിലെന്നും ജീവിതസൌഖ്യം നേടുവതാരാണറിയാമോ
യത്നം വിതച്ചു കൊയ്ത കർഷകൻ-സദാ
സേവനമേ തൻ ജീവിതമെന്നായ്
കരുതുകയാണീ കൃഷീവലൻ
നാടിതു നീളെ സുഭിക്ഷമായാൽ
കൃതാർത്ഥനാണീ കൃഷീവലൻ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Valaroo krisheevala
Additional Info
Year:
1952
ഗാനശാഖ: