മധുമയമാ‍യ്​ പാടി

മധുമയമാ‍യ്​ പാടി
നാമിരുവരുമായ് കൂടി
വാനിലോടും പറവകൾ പോൽ
പോക നാമിനി നീളേ
പോകനാം.. പോകനാം..

ഇണപിരിയാതെ നാമിതുപോലെ
പ്രേമപാതയിലൂടെ പോക നാം

അഴകലതൻ പൊൻ‌കതിർ വീശി
ജീവിതം നവമാകെ
ജീവിതാശ വാനിടമാകെ
പൂനിലാവൊളി തൂകെ
ഭാവുകങ്ങൾ എമ്പാടും
വീണമീട്ടുകയാലെ...
​​(​മധുമയമാ‍യ്​ പാടി ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
madhumayamaay paadi

Additional Info

Year: 
1952