ലക്ഷ്മിപ്രിയ

Lakshmi Priya

മലയാള ചലച്ചിത്ര നടി. ടെലിവിഷൻ പക്കിപാടികളിലൂടെയാണ്  ലക്ഷ്മി പ്രിയ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. 2006- ൽ ജോഷി - ദിലീപ് ചിത്രമായ ലയൺ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം അഭിനയിച്ചുകൊണ്ടാണ് ലക്ഷ്മി പ്രിയ സിനിമയിലേയ്ക്കെത്തുന്നത്. 2012-ൽ സത്യൻ അന്തിക്കാട് ‌- ജയറാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയിലെ വേഷം ലക്ഷ്മി പ്രിയയ്ക്ക് പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. തുടർന്ന് അൻപതോളം സിനിമകളിൽ ലക്ഷ്മി പ്രിയ അഭിനയിച്ചു. അഭിനയിച്ച വേഷങ്ങളിൽ ഭൂരിഭാഗവും കോമഡി വേഷങ്ങളാണ്.

ലക്ഷ്മി പ്രിയയുടെ ഭർത്താവ് ജയേഷ്. ഒരു മകളാണവർക്കുള്ളത് പേര് മാതംഗി.