തൊമ്മന്റെ മക്കൾ
Actors & Characters
Actors | Character |
---|---|
തൊമ്മൻ | |
അച്ചാമ്മ | |
പാപ്പച്ചൻ | |
കുഞ്ഞച്ചൻ | |
ശോശാമ്മ | |
മേരിക്കുട്ടി | |
മീനച്ചിൽക്കാരൻ | |
മേരിക്കുട്ടിയുടെ അമ്മ | |
കപ്യാർ | |
ജെയിംസ് | |
ചിന്നമ്മ | |
Main Crew
കഥ സംഗ്രഹം
- "ബാബുരാജിന്റെ അഞ്ചു പാട്ടുകൾ ഉണ്ടെങ്കിലും ജോബ് സംഗീതം നൽകിയ, വർഗീസ് മാളിയേക്കൽ എഴുതിയ “ഞാനുറങ്ങാൻ പോകും മുൻപായ്’ ആണു ശ്രദ്ധിക്കപ്പെട്ടത്. ഒരു പ്രധാന പ്രാർത്ഥനാഗാനമായി ഇന്നും ഈ പാട്ടിനു സ്വീകാര്യത ഉണ്ട്.
- ഇതേ സിനിമ പിന്നീട് ഇതേ സംവിധായകൻ കഥാപാത്രങ്ങളെ ഹിന്ദുക്കളാക്കി “സ്വന്തമെവിടെ ബന്ധമെവിടെ’ എന്ന പേരിൽ ഇറക്കിയിട്ടുണ്ട്. "
"തിരുവിതാംകൂറിൽ നിന്നും തൊമ്മൻ മലബാറിലെ മലയോരപ്രദേശത്ത് ഒരു തുണ്ട് ഭൂമി വാങ്ങി ഭാര്യ അച്ചാമ്മ, മക്കൾ പാപ്പച്ചൻ, കുഞ്ഞച്ചൻ, ചിന്നമ്മ എന്നിവരോടൊപ്പം അധ്വാനിച്ച് സ്വസ്ഥജീവിതം നയിച്ചു പോന്നു. വാക്സിനേറ്റർ ജെയിംസിനു ചിന്നമ്മയിൽ അനുരാഗമുദിച്ചതോടെ പാപ്പച്ചനും കുഞ്ഞനും കൂടെ ഉത്സാഹിച്ച് അവരുടെ കല്യാണം നടത്തിക്കൊടുത്തു. പാപ്പച്ചൻ സ്ഥലം കപ്യാരുടെ മകൾ ശൊശാമ്മയെ കല്യാണം കഴിച്ചപ്പോൾ കുഞ്ഞച്ചൻ കെട്ടിയത് പുതുപ്പണക്കാരനായ മീനച്ചിൽക്കാരന്റെ മകൾ ഡംഭുകാരിയായ മേരിക്കുട്ടിയെ ആണ്.
മേരിക്കുട്ടിയുടേയും വീട്ടുകാരുടേയും ശല്യങ്ങൾ പാവപ്പെട്ടവളായ ശൊശാമ്മയുടേയും പാപ്പച്ചന്റേയും ജീവിതം പ്രയാസപൂർണ്ണമാക്കി, മക്കൾ തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത് തൊമ്മനെ വേദനിപ്പിച്ചു. മേരിക്കുട്ടിയുടെ സ്ത്രീധനത്തുകയും ഉപയോഗിച്ച് തൊമ്മൻ വാങ്ങിയ സ്ഥലം പൊതുസ്വത്തായിക്കണക്കാക്കിയ തൊമ്മന്റെ തീരുമാനം മേരിക്കുട്ടിയേയും കുഞ്ഞച്ചനേയും ചൊടിപ്പിച്ചു. മക്കൾ തമ്മിൽ പിണങ്ങാതിരിക്കാൻ തൊമ്മൻ സ്വത്തുക്കൾ വീതം വച്ചു. വേലി കെട്ടി അതിരുകൾ തിരിച്ച് അകൽച്ച വിളിച്ചോതരുതെന്ന അഭ്യർത്ഥനയോടെ. പക്ഷേ കുഞ്ഞച്ചനും മേരിക്കുട്ടിയും മീനച്ചിൽക്കാരനും വാശിയിൽ ഉറച്ചു നിന്നു, പാപ്പച്ചനും കുഞ്ഞച്ചനും തമ്മിൽ അടിപിടി വരെയായി. ഒരു വലിയ ഏറ്റുമുട്ടലിനിടയിൽ വഴക്കുതീർക്കാൻ എത്തിയ തൊമ്മനും അച്ചാമ്മയും എത്തി. നിവൃത്തിയില്ലാതെ തൊമ്മൻ മക്കളെ വടി കൊണ്ട് ആഞ്ഞടിച്ചു. അബദ്ധത്തിൽ കൊണ്ടത് അച്ചാമ്മയ്ക്കാണ്. അച്ചാമ്മ മരിച്ചു. തൂക്കുമരത്തിൽ കയറുന്നതിനു മുൻപ് തൊമ്മൻ മക്കളോട് ആ വേലി പൊളിച്ചു മാറ്റണമെന്നു മാത്രമാണ് യാചിച്ചത്. മക്കൾ രമ്യതയിൽ എത്തി.