ചെകുത്താൻ കയറിയ വീട്

ചെകുത്താൻ കയറിയ വീട്‌ (2) 
ചിരിയ്ക്കാത്ത വീടിത്‌ 
ചിലയ്ക്കാത്ത കൂടിത്‌ 
ചെകുത്താൻ കയറിയ വീട്‌ 
ചെകുത്താൻ കയറിയ വീട്‌

തപ്തബഷ്പ തടാകക്കടവിൽ 
തകർന്ന മൺകുടിലിൽ (2) 
മൗന വേദനയുള്ളിലൊതുക്കിയ 
മനുഷ്യപുത്രരിതാ (2)
(ചെകുത്താൻ... )

കാവൽമാലാഖ നട്ടു വളർത്തിയ 
കനിമര ചില്ലകളിൽ (2) 
വിളഞ്ഞതെങ്ങിനെ വിളഞ്ഞതെങ്ങിനെ 
വിലയ്ക്കപ്പെട്ട പഴങ്ങൾ (2) 

ആക്കനി തിന്നരുതേ പകയുടെ 
പഴ്ക്കനി തിന്നരുതേ (2)
കനകം മൂലം കാമിനി മൂലം 
കലഹം കൂടരുതേ.. അരുതേ 
കലഹം കൂടരുതേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chekuthaan kayariya veedu

Additional Info

അനുബന്ധവർത്തമാനം