അങ്ങനെ അങ്ങനെ എൻ കരൾ
Music:
Lyricist:
Singer:
Film/album:
അങ്ങനെ അങ്ങനെ എന്‍ കരള്‍ -
കൂട്ടിലൊരല്ലിമലര്‍ക്കിളി വന്നൂ (2)
അല്ലിമലര്‍ക്കിളി ആരോമനക്കിളി
അന്തപ്പുരക്കിളി വന്നൂ (2)
(അങ്ങനെ.. )
മാനസജാലകവാതില്‍ തുറന്നൂ
നാണം കുണുങ്ങി ഇരുന്നൂ (2) - ഇന്ന്
ഞാനറിയാതെന്റെ സങ്കല്പ വീണയില്‍
ഗാനം പൊട്ടിവിടര്‍ന്നൂ ഗാനം പൊട്ടിവിടര്‍ന്നൂ
(അങ്ങനെ.. )
മാലാഖമാരുടെ നാട്ടില്‍നിന്നെത്തിയ
മായാമോഹിനിയല്ലേ (2) - നിന്റെ
മാറിലെ സ്വപ്നമലര്‍മണിമെത്തയില്‍
ഞാനൊന്നുറങ്ങിക്കോട്ടേ
അങ്ങനെ അങ്ങനെ എന്‍ കരള്‍ -
കൂട്ടിലൊരല്ലിമലര്‍ക്കിളി വന്നൂ (2)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
angane angane en karal