ഡിസ്കോ ശാന്തി

Disco Santhi

ഫോട്ടോ : എതിരൻ കതിരവന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1965-ൽ ചെന്നൈയിൽ ജനിച്ചു. തമിഴ് നടനും നർത്തകനുമായ സി എൽ ആനന്ദ് ആയിരുന്നു പിതാവ്. സ്കൂൾ പഠനകാലത്ത് തന്നെ ക്ലാസിക്കൽ നൃത്തത്തിലും മോഡേൺ ഡാൻസിലും  ശാന്തി പ്രാവീണ്യം നേടിയിരുന്നു. 1985-ൽ വേലൈ മനസ്സ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ഡിസ്കോ ശാന്തിയുടെ സിനിമാപ്രവേശം. തുടർന്ന് നിരവധി തമിഴ് ചിത്രങ്ങളിൽ ഡിസ്കൊ ശാന്തി അഭിനയിച്ചു.1985-ൽ ആ നേരം അല്പദൂരം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് നാല്പതോളം മലയാള ചിത്രങ്ങളിൽ ശാന്തി അഭിനയിച്ചു. ഗ്ലാമർ റോളുകളിലും, നൃത്തരംഗങ്ങളിലുമായിരുന്നു ഡിസ്കോ ശാന്തി പ്രശസ്ഥയായത്. സിനിമകളിൽ  ഡിസ്കൊ ഡാൻസ് ചെയ്തിരുന്നതിനാലാണ് ഡിസ്കോ ശാന്തി എന്ന പേര് ലഭിച്ചത്. എൺപതുകളിൽ മലയാള, തമിൾ സിനിമകളിലെ മുൻ നിര നായികമാരെക്കാൾ പ്രശസ്തയായിരുന്നു ഡിസ്കൊ ശാന്തി. മലയാളം തമിഴ്,തെലുങ്ക്,കന്നഡ,ഒഡിയ,ഹിന്ദി, ഭാഷകളിലായി 900-ൽ അധികം സിനിമകളിൽ ഡിസ്കോ ശാന്തി അഭിനയിച്ചിട്ടുണ്ട്.

1996-ൽ തെലുങ്കു നടൻ ശ്രീഹരിയെ വിവാഹം ചെയ്തതോടെ ഡിസ്കോ ശാന്തി സിനിമാഭിനയം നൃത്തി. ശാന്തി - ശ്രീഹരി ദമ്പതികൾക്ക് രണ്ട് ആൺ മക്കളാണുള്ളത്. അവരുടെ മകൾ അക്ഷര നാല് മാസം പ്രായമുള്ളപ്പോൾ മരണമടഞ്ഞതിനാൽ മകളുടെ ഓർമ്മക്ക് അക്ഷര ഫൗണ്ടേഷൻ എന്ന ഒരു ജീവകാരുണ്യ സംഘടന സ്ഥാപിയ്ക്കുകയും അതിലൂടെ ഗ്രാമ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം നടത്തുകയും സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. ശാന്തിയുടെ ഭർത്താവ് ശ്രീഹരി കരൾ രോഗം മൂലം 2013-ൽ അന്തരിച്ചു.