ബിനീഷ് ബാസ്റ്റിൻ

Bineesh Bastin

1990 ജൂൺ 15 - ന് എറണാംകുളം ജില്ലയിൽ ജനിച്ചു. കൊച്ചിൻ റിഫൈനറീസ് സ്കൂൾ, സെന്റ്. ആൽബർട്ട്സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സപ്പോർട്ടിംഗ് ആക്ടറായിട്ടാണ് ബിനീഷ് തന്റെ സിനിമാഭിനയം തുടങ്ങുന്നത്. 2008 -ൽ അണ്ണൻ തമ്പി എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് തുടക്കം. തുടർന്ന് പോക്കിരി രാജ, പാവാട, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ആക്ഷൻ ഹീറോ ബിജു, പൊറിഞ്ചു മറിയം ജോസ് എന്നിവയുൾപ്പെടെ ഇരുപതിലധികം മലയാള സിനിമകളിലും വിജയ് നായകനായ തെരി എന്ന തമിഴ് സിനിമയിലും ബിനീഷ് അഭിനയിച്ചിട്ടുണ്ട്.