വിനീത കോശി

Vineetha Koshi

കൊല്ലം സ്വദേശിയായ വിനീത കോശി. മൊബൈല്‍ ആപ്പായ ഡബ്ബ്‌സ്മാഷ് ഹിറ്റായി നില്‍ക്കുന്ന സമയം. ഒരു കൗതുകത്തിന് കുറച്ചു വീഡിയോസ് ചെയ്തു വാട്ട്‌സാപ്പിലൂടെ ഫ്രണ്ട്‌സിനു അയച്ചു കൊടുത്തു. നല്ല പ്രതികരണങ്ങള്‍ ലഭിച്ചു തുടങ്ങിയതോടെ യൂട്യൂബിലൊരു ചാനല്‍ തുടങ്ങി വീഡിയോസ് അതില്‍ അപ്പ്‌ലോഡ് ചെയ്തു. സംഭവം ഹിറ്റായി. ഡബ്ബ്‌സ്മാഷ് വീഡിയോസിനൊപ്പം രസകരമായ മറ്റു ചില പരീക്ഷണങ്ങളും അപ്‍ലോഡ് ചെയ്തിരുന്നു. ഈ വീഡിയോസ് കണ്ടു ഇഷ്ടപ്പെട്ടിട്ടാണ്‌ വിനീത് ശ്രീനിവാസന്‍ വിനീതയെ ആനന്ദം ചിത്രത്തിലേക്ക് അഭിനയിക്കാൻ വിളിക്കുന്നത്. ആനന്ദത്തിലെ ലവ്‌ലി ടീച്ചർ ഏറെ ശ്രദ്ധ നേടിയ നല്ലൊരു കഥാപാത്രമായിരുന്നു. ഭര്‍ത്താവ് ജോസ് ജോജോയുമായി സിംഗപ്പൂരിൽ സെറ്റിൽഡ് ആണ് വിനിത. പഠിക്കുന്ന സമയത്ത് സ്‌കിറ്റും ഡാന്‍സുമൊക്കെ ചെയ്യുമായിരുന്നെങ്കിലും അഭിനയത്തില്‍ മുൻപരിചയം ഇല്ല. ആനന്ദത്തിനു ശേഷം ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത 'എബി' എന്ന ചിത്രത്തിലും വിനീത അഭിനയിച്ചു

എഫ് ബി പേജ്  Vinitha Koshy

വിനീതയുടെ ഡബ്ബ്‌സ്മാഷ് ഇവിടെ കാണാം : Video 1,

Video 2