ഉണ്ണി കാർത്തികേയൻ

Unni Karthikeyan
Date of Birth: 
ചൊവ്വ, 19 October, 1982
എഴുതിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 1

ഉണ്ണി കാർത്തികേയൻ. 1982 ഒക്റ്റോബർ 19 ന് കാർത്തികേയന്റെയും സുശീലയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് ജനിച്ചു. കുമരകം എസ് കെ എം ഹയർ സെക്കന്ററി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന്  കോട്ടയം ഗവണ്മെന്റ് കോളേജിൽ നിന്നും പൊളിറ്റിക്കൽ സയൻസ് ബിരുദം, എൻ എസ് കോ - ഓപ്പറേറ്റീവ് കോളേജിൽ നിന്നും കോ -ഓപ്പറേഷനിൽ ഡിപ്ലോമ, കുമരകം എസ് എൻ കോളേജിൽ നിന്നും ടൂറിസത്തിൽ ബിരുദാനന്തര ബിരുദം എന്നിവ നേടി.

സ്കൂൾ യുവജനോത്സത്തിലൂടേയാണ് ഉണ്ണി കലാരംഗത്ത് എത്തുന്നത്. 1996 ലും 1998 ലും സംസ്‌കൃതം പദ്യം ചൊല്ലലിലും 1999 ൽ ലളിത സംഗീതത്തിലും സംസ്ഥാന തലത്തിൽ പങ്കെടുത്തു. ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുമ്പോൾ അധ്യാപകനും തിരക്കഥാകൃത്തുമായ ബിപിൻ ചന്ദ്രനുമായുള്ള അടുത്ത ബന്ധമാണ് ഉണ്ണിയെ സിനിമയിൽ എത്തിച്ചത്. 2016 ൽ ബിപിൻ ചന്ദ്രന്റെ തിരക്കഥയിൽ ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത പാവാട എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. തുടർന്ന് തോപ്പിൽ ജോപ്പൻ, ഒരേ മുഖം, അണ്ടർവേൾഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുൾപ്പെടെ പത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹലോ നമസ്തേ എന്ന സിനിമയിൽ ഡബ്ബ് ചെയ്യുകയും അനുഗ്രഹീതൻ ആന്റണി എന്ന സിനിമയ്ക്ക് വേണ്ടി ഗാനരചന നടത്തുകയും സുനാമി എന്ന ചിത്രത്തിൽ ഒരു ഗാനം ആലപിയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഉണ്ണി കാർത്തികേയന്റെ ഭാര്യ അനുപമ. മകൻ ശന്തനു.

വിലാസം:- Unni k karthikeyan
Nallathanka nest.
Kumarakom po
Kottayam.

Email - unnikarthikeyan5@gmail.com

Facebook - unni k karthikeyan

Instagram - unnikarthikeyan5