സിദ്ധാർത്ഥ് രമേഷ്.

Sidharth Ramesh

 രമേഷ് കുമാറിന്റെയും കൃഷ്ണകുമാരിയുടെയും മകനായി കോട്ടയം ജില്ലയിലെ തെള്ളകത്ത് ജനിച്ചു. കോട്ടയം ലേബർ ഇന്ത്യ പബ്ലിക് സ്‌കൂൾ, വടക്കഞ്ചേരി (പാലക്കാട്) റോസി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നിന്നും യുപി, ഹൈസ്‌കൂൾ, ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും +1, +2 എന്നിവ കഴിഞ്ഞതിനുശേഷം സിദ്ധാർത്ഥ് വടക്കഞ്ചേരി IHRD കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നിന്നും ബികോം ബിരുദവും ശേഷം അവിടുന്ന് തന്നെ ഓഡിയോ എൻജിനീയറിങ്ങിൽ പിജി ഡിപ്ലോമയും നേടി.

പ്രൊഫഷണലായി തുടക്കമിടുന്നത് 2015 ഫെബ്രുവരിയിൽ തൃശൂർ ദേവദാരു സ്റ്റുഡിയോയിൽ. അതിനു ശേഷം 2016 മാർച്ച് മുതൽ മുംബൈ പ്രതിഭാ സ്റ്റുഡിയോയിൽ ജോലിചെയ്തു. പ്രദീപ് സോമസുന്ദരം, ശ്രീകുമാർ ശുഭശ്രീ, വിപിൻ പീതാംബരൻ (IHRD), എൻ.ഹരികുമാർ, വിപിൻ നായർ, ശങ്കർദാസ് (ചിത്രാഞ്ജലി സ്റ്റുഡിയോ)
ബോബി ജോൺ (പ്രതിഭ സ്റ്റുഡിയോ) എന്നിവരാണ് സിദ്ധാർത്ഥ് രമേഷിന്റെ ഗുരുക്കന്മാർ. 2017ൽ ഡോക്ടർ ബിജു സംവിധാനം ചെയ്ത കാടുപൂക്കുന്ന നേരം എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയലോഗ് എഡിറ്ററായിട്ടാണ് സിനിമയിലേക്കെത്തുന്നത്. തുടർന്ന് തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മായാനദി എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ സിദ്ധാർത്ഥ് രമേഷ് പ്രവർത്തിച്ചിട്ടുണ്ട്.

 

mailto:sidhardh@live.in