സംഗീത

Sangita
സംഗീത
ചിന്താവിഷ്ടയായ ശ്യാമള ഫെയിം

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടിയ അഭിനേത്രിയാണ് സംഗീത. 1990 കളിൽ തമിഴ്-മലയാളം ചിത്രങ്ങളിൽ സജീവമായിരുന്ന ഇവർ, തമിഴ് ഛായാഗ്രാഹകൻ ശരവണനെ വിവാഹം കഴിക്കുകയും തുടർന്ന് അഭിനയ രംഗത്തുനിന്ന് വിട്ടുനില്ക്കുകയും ചെയ്തു. വിവാഹാനന്തരം ഭർത്താവിന്റെ ആദ്യ സംവിധാനസംരഭമായ സിലമ്പാട്ടത്തിൽ സംവിധാന സഹായിയായി.  ഒരു മകളുണ്ട്-തേജസ്വിനി. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ മാധവൻ നായർ, പത്മ എന്നിവരാണ് സംഗീതയുടെ മാതാപിതാക്കൾ.