വീണ നന്ദകുമാർ
നന്ദകുമാറിന്റേയും ശോഭയുടേയും മകളായി മുംബൈയിൽ ജനിച്ചു. മുംബൈ സെന്റ് തെരേസ് കോൺവെന്റ് ഹൈസ്കൂളിലായിരുന്നു വീണയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി. സിനിമയിലേക്ക് വരുന്നതിന് മുൻപ് മുംബൈയിലെ ഒരു മൾട്ടിനാഷണൽ ബാങ്കിൽ വീണ ജോലി ചെയ്തിരുന്നു.
മോഡലിംഗിലൂടെയാണ് വീണ നന്ദകുമാർ തന്റെ കലാജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. 2017 -ൽ കടംകഥ എന്ന ആന്തോളജി മൂവിയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വീണ ചലച്ചിത്രാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. 2019 -ൽ ഇറങ്ങിയ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലെ നായികാ വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് കോഴിപ്പോര്, ലൗ, ഭീഷ്മപർവ്വം... എന്നിവയുൾപ്പെടെ പത്തോളം മലയാള സിനിമകളിലും Kettrathu Sonnaal Nambatheenga എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. 2025 -ൽ ഫാർമ എന്നൊരു മലയാളം വെബ്ബ് സീരീസിലും വീണ അഭിനയിച്ചിട്ടുണ്ട്.
വീണ നന്ദകുമാർ - Facebook


