പൊൻ തിരുവോണം വരവായ്
പൊൻ തിരുവോണം വരവായ് പൊൻ തിരുവോണം
സുമ സുന്ദരിയായ് വന്നണഞ്ഞൂ പൊൻ തിരുവോണം
ഹാ ! പൊൻ തിരുവോണം
മാബലി തൻ മോഹനമാം പൊൻ കൊടി പോലെ
ചാഞ്ചാടീടുന്നു പാടങ്ങളിൽ ചെങ്കതിർ പോലെ
മലയാളമിതിന്നുത്സവമാം പൊൻ തിരുവോണം (പൊൻ..)
പൂങ്കുട ചൂടി പൂക്കളം തോറും വന്നു മാവേലി മന്നൻ
വന്നൂ മാവേലി മന്നൻ
നീ പാടുക പൈങ്കിളി (2)
ആനന്ദക്കതിർ ചൂടി
ആഹാ വരികയായ് (2)
ഉണരൂ തൂമുല്ല മലരേ (2)
ഹാ വന്നു പോയ് തിരുവോണം
നാം പാടുക മോഹന ഗാനം
മാവേലി മാവേലി മന്നനു
സ്വാഗതമോതിടും ഗാനം പാടാം
പാടാം മനോഹര ഗാനം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Pon thiruvonam varavaayi
Additional Info
Year:
1952
ഗാനശാഖ:

