തോപ്പിൽ ആന്റൊ
അര നൂറ്റാണ്ടിലേറെയായി മലയാള ഗാനരംഗത്തുള്ള തോപ്പിൽ ആന്റോ നാടകഗാനങ്ങളിലൂടെയാണു പ്രശസ്തനായത്.ഏതാനും സിനിമകൾക്കും പാടിയിട്ടുണ്ട് .കേരളത്തിലെ പ്രമുഖ ഗാനമേള ട്രൂപ്പുകളീൽ നാലു പതിറ്റാണ്ടോളം പാട്ടുകാരനായി പ്രവർത്തിച്ചു.ഇടക്കാലത്ത് കൊച്ചിൻ ബാന്റോ എന്ന സ്വന്തം ട്രൂപ്പും രൂപീകരിച്ചു.
ഇടപ്പള്ളി പള്ളിക്ക് സമീപം ചവിട്ടു നാടക കലാകാരനായിരുന്ന തോപ്പിൽ പറമ്പിൽ കുഞ്ഞാപ്പു ആശാന്റെയും ഏലമ്മയുടെയും മകനാണു തോപ്പിൽ ആന്റോ,. ആന്റി എന്ന പേര് ഗാനമേളകൾക്കായി ത്പോപ്പിൽ ആന്റോ എന്നു മാറ്റുകയായിരുന്നു.
ആയിരക്കണക്കിനു വേദികളിൽ ഗാനമേളകൾ അവതരിപ്പിച്ചിട്ടുള്ള ആന്റോയുടെ ഫാ.ഡാമിയൻ , അനുഭവങ്ങളേ നന്ദി, വീണപൂവ് തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു
അക്കാലത്ത് സിനിമാരംഗത്ത് നില നിൽക്കാൻ ചെന്നൗയിൽ ചെന്ന് താമസിക്കണമായിരുന്നു. അന്ന് അതിനു പറ്റിയ മനസ്സായിരുന്നില്ല.അങ്ങനെ ഗാനമേളകളിലേക്ക് ആന്റൊ മടങ്ങി
ഇപ്പോൾ ഇടപ്പള്ളി ടോളിനു സമീപം നേതാജി റോഡിലാണു താമസിക്കുന്നത്.നാടക സീരൊയൽ രംഗത്ത് പ്രശസ്തയായ തൃശൂർ എത്സിയുടെ സഹോദരി ട്രീസയാണു ഭാര്യ.നാലു മക്കൾ