നീല കടമ്പിൻ പൂ

നീലകടമ്പിൻ പൂ ഉതിരുന്ന തീരം
കലമാൻ മദിക്കുന്ന നേരം
നീലകടമ്പിൻ പൂ ഉതിരുന്ന തീരം
കലമാൻ മദിക്കുന്ന നേരം
കുളിർ മഞ്ഞു പെയ്യും സാന്ധ്യ യാമം
കാളിന്ദീ ദൈഗദം
കുളിർ മഞ്ഞു പെയ്യും സാന്ധ്യ യാമം
കാളിന്ദീ ദൈഗദം
       [നീലകടമ്പിൻ...
ഇതാ സ്വരം തരും ലയം
കുയിലിന്റെ മൃതുപഞ്ചമം
ഇതാ മുകിൽ വനങ്ങളിൽ
മധുമാസ ചന്ദ്രോദയം
ഇതാ സ്വരം തരും ലയം
കുയിലിന്റെ മൃതുപഞ്ചമം
ഇതാ മുകിൽ വനങ്ങളിൽ
മധുമാസ ചന്ദ്രോദയം
ഈ കനവിന്റെ മാരകോവിലിൽ ഉത്സവം ഉത്സവം
         [നീല കടമ്പിൻ...
ഇളം വിരൾ തൊടും തനു
പുളകങ്ങൾ കൈകൊള്ളവേ
സഖീ മനം തേടും മുഖം
സുഖമേകും സ്മൃതിയേകവേ
ഇളം വിരൾ തൊടും തരു
പുളകങ്ങൾ കൈകൊള്ളവേ
സഖീ മനം തേടും മുഖം
സുഖമേകും സ്മൃതിയേകവേ
നിനവിൻ  കരയിലാകവേ
ഉത്സവം ഉത്സവം
         [നീല കടമ്പിൻ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neela kadambin Poo