മായാമയൂരം പീലിനീർത്തും

ആ...ആ...ആ...ആ
മായാമയൂരം പീലിനീർത്തും
മാരിവിൽ കിനാവോ
മായാമയൂരം പീലിനീർത്തും
മാരിവിൽ കിനാവോ
ആ ശ്യാമരാളം കേളിയാടും
ആർദ്രമാം നിലാവോ
ഋതുശോഭയാർന്ന പോലെ ഓ ഓ
ഋതുശോഭയാർന്ന പോലെ
മനസിന്റെ പുളിനമാകെ
       [ മായാമയൂരം ...
മാകമാർക്ക രാവിൽ
കദളീവനത്തിനരികിൽ
മാകമാർക്ക രാവിൽ
കദളീവനത്തിനരികിൽ
ഈ മേഘവർണ്ണ തൂവൽ
പൊഴിയുന്ന വള്ളിക്കുടിലിൽ
ഞാൻ കാത്തിരുന്നു നിന്നെ
വേഴാമ്പലെന്ന പോലെ
ഞാൻ കാത്തിരുന്നു നിന്നെ
വേഴാമ്പലെന്ന പോലെ
ഞാൻ കാത്തിരുന്നു നിന്നെ
വേഴാമ്പലെന്ന പോലെ
നീ വന്നണഞ്ഞ നേരം ഓ
നീ വന്നണഞ്ഞ നേരം
നവ ഹർഷ വർഷമായി
       [ മായാമയൂരം....
പാരിജാത മലരിൻ
നറു സൗരഭം തുളുമ്പി
പാരിജാത മലരിൻ
നറു സൗരഭം തുളുമ്പി
ഈ പാൽനിലാവ് പോലെ
ഒരു ദേവഗാനമൊഴുകി
കാണാതെ വന്നു നീയെൻ
വിരലൊന്നു തൊട്ടനേരം
കാണാതെ വന്നു നീയെൻ
വിരലൊന്നു തൊട്ടനേരം
കാണാതെ വന്നു നീയെൻ
വിരലൊന്നു തൊട്ടനേരം
നീയെന്റെ ഉള്ളിലേതോ
നീയെന്റെ ഉള്ളിലേതോ
മധുമാസമായുണർന്നു
          [ മായാമയൂരം....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maya mayooram peelineerthum

Additional Info

Year: 
1998

അനുബന്ധവർത്തമാനം