നീതിമാനീ കുരുതി തറയിൽ

നീതിമാനീ കുതുതി തറയിൽ വീണെന്നോ
ചോരവാർന്നി ചൊരിമണലിൽ മൂച്ച് വന്നെന്നോ
ധീരസഖാവേ ചോര ചൂടായ്
കാലിടറാത്തൊരങ്ക ചുവടായ്പോരാം
ഞാനും പോരാം
        [നീതിമാനീ ...
പടക്കളങ്ങളിൽ അഗ്നി പടർത്തും
പകചുവപ്പായ് നീനിൽപ്പൂ
സമത്വസുന്ദര ഭാവിയൊരുക്കും
മനക്കരുത്തായ് നീനിൽപ്പു
ഓടി മരിച്ചവരെ കാവൽ നിൽക്കാമോ
വേദി നയിച്ചവരെ പാതകൾ തീർക്കാമോ
ഉടലുതകർന്നു പീഡിതർവയലാർ ചെങ്കൊടിയേന്തി പോയിന്നും
ഉടലുതകർന്നു പീഡിതർവയലാർ ചെങ്കൊടിയേന്തി പോയിന്നും
ധന്യവാദങ്ങൾ വിപ്ലവ ധന്യവാദങ്ങൾ
        [നീതിമാനീ....
മനുഷ്യ സത്യാന്വേഷണ മാർഗ്ഗം
തെളിച്ചു സൂര്യമുഖം നീട്ടൂ
ഉരുക്കു കോട്ടകളിടിച്ചു കയ്യൂർ കരൾകരുത്തായ് നീനിൽക്കൂ
നീറി മരിച്ചവരെ മണ്ണിൽ പൂക്കാമോ
വീറിലെരിഞ്ഞവരെ തീരം കാട്ടാമോ
ചങ്ങല ചിതറി അടിമകൾ മുനയൻ
കുന്നുകണക്കിവിടുണരുന്നു
ചങ്ങല ചിതറി അടിമകൾ മുനയൻ
കുന്നുകണക്കിവിടുണരുന്നു
ധന്യവാദങ്ങൾ വിപ്ലവ ധന്യവാദങ്ങൾ
           [നീതിമാനീ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neethimanee kuruthi tharayil

Additional Info

Year: 
1998