നീറുന്ന കരളിന്ന്

നീറുന്ന കരളിന്ന് കുളിരാണീ കവിത
കരയുന്ന കുഞ്ഞിന്ന് മലരാണീ കവിത
നീറുന്ന കരളിന്ന് കുളിരാണീ കവിത
കരയുന്ന കുഞ്ഞിന്ന് മലരാണീ കവിത
(നീറുന്ന)
പോയൊരു കാലത്തിൻ കണ്ണീർ പൊഴിച്ച്
അനുരാഗ മുല്ലയിൽ ഉടലാർന്ന കവിത(പോയൊ)
മനതാരിൽ ഞാൻ നട്ടൊരനുരാഗ മുല്ല(മന)
ആ മുല്ല കോർത്തതാണീ കൊച്ചു കവിത

നീറുന്ന കരളിന്ന് കുളിരാണീ കവിത
കരയുന്ന കുഞ്ഞിന്ന് മലരാണീ കവിത

അന്നു ഞാൻ കോർത്തൊരു കല്യാണമാല
ഇന്നെന്റെ ഗാനത്തിൻ അക്ഷരമാല (അന്നു)
മിഴിനീര് വീണെൻ നെഞ്ചിൽ പതിച്ചു (മിഴി)
മായാതെ മായാതെ കാക്കും ഞാനെന്നും

നീറുന്ന കരളിന്ന് കുളിരാണീ കവിത
കരയുന്ന കുഞ്ഞിന്ന് മലരാണീ കവിത
നീറുന്ന കരളിന്ന് കുളിരാണീ കവിത
കരയുന്ന കുഞ്ഞിന്ന് മലരാണീ കവിത

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neerunna karalinnu

Additional Info

അനുബന്ധവർത്തമാനം