നുമ്മടെ കൊച്ചി*

കരിനീലക്കായലുകൊണ്ടു

കരമുണ്ടും ചുറ്റിട്ടും

കാർമേഘച്ചെപ്പിൽ തൊട്ടു

മഷി കണ്ണിൽ എഴുതീട്ടും

നീരാഴിക്കാറ്റും കൊണ്ട്

നിന്നീടും പെണ്ണാണേ

കനവാലെ കോട്ടേം കെട്ടി

അവളെങ്ങനെ നിപ്പാണേ

പറയാമാ പെണ്ണിൻ കാര്യം

പതിനേഴാണെന്നും പ്രായം

നേരാണേ നുമ്മടെ കൊച്ചി

ഇവ നുമ്മടെ മുത്താണേ

പറയാനുണ്ടേ നുമ്മടെ കൊച്ചി

കഥ ചൊല്ലാൻ പലതാണേ

 

കൊടി പാറും കപ്പലിലേറി

വരവായേ സായിപ്പ്

ഇവളെക്കണ്ടിഷ്ടം തോന്നി

പണിയിച്ചേ ബംഗ്ളാവ്

പെണ്ണാളിൻ മാനം കാക്കാൻ

പോരാടി രാജാവ്

പല കാലം പോരാടീട്ടും

അടിയാളായ് പെണ്ണാള്

പഴയൊരാ കാലം പോയേ

അവളേറെ ചാന്തോം വെച്ചേ

 

നേരാണേ നുമ്മടെ കൊച്ചി

ഇവ നുമ്മടെ മുത്താണേ

പറയാനുണ്ടേ നുമ്മടെ കൊച്ചി

കഥ ചൊല്ലാൻ പലതാണേ

 

 

പല ഭാഷേം ദേശക്കാരും

ഒരുമിച്ചൊരിടമാണേ

മലയാളം കൊച്ചീ ശൈലീൽ

പറയുമ്പ രസമാണേ

പഞ്ചാബി , ഹിന്ദി പിന്നെ

ഗുജറാത്തി ബംഗാളി

ഇനിയല്ലേൽ കൊച്ചീലെല്ലാം

മൊഴിയേത് പറ ഭായീ

ഇവിടില്ലാത്താളോളില്ല

ഈ കൊച്ചി നിങ്ങടെ കൊച്ചി

 

നേരാണേ നുമ്മടെ കൊച്ചി

ഇവ നുമ്മടെ മുത്താണേ

പറയാനുണ്ടേ നുമ്മടെ കൊച്ചി

കഥ ചൊല്ലാൻ പലതാണേ

 

ഗസലിന്റെ ഈണം കേക്കാം

പെണ്ണാളിൻ വീട്ടീന്ന്

മെഹബൂബിൻ പാട്ടും പൊന്തും

നെടുവീർപ്പോടുള്ളീന്നു

കായിക്കാ ബിരിയാണീടെ

രുചിയെന്തെന്നറിയേണ്ടേ

കടൽമീനിൻ കറിയും വച്ച്

കൈകാട്ടി വിളിപ്പുണ്ടെ

വരണില്ലേ കൊച്ചീ വന്നാൽ

ഇവളെങ്ങോട്ടുള്ളിൽ കേറും

 

നേരാണേ നുമ്മടെ കൊച്ചി

ഇവ നുമ്മടെ മുത്താണേ

പറയാനുണ്ടേ നുമ്മടെ കൊച്ചി

കഥ ചൊല്ലാൻ പലതാണേ

 

 

നേരാണേ നുമ്മടെ കൊച്ചി

ഇവ നുമ്മടെ മുത്താണേ

പറയാനുണ്ടേ നുമ്മടെ കൊച്ചി

കഥ ചൊല്ലാൻ പലതാണേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nummade Kochi

Additional Info

Year: 
2017
Orchestra: 
ഗിറ്റാർ
ഫ്ലൂട്ട്

അനുബന്ധവർത്തമാനം