ഓർമ്മകൾ

അകലവും അരികിൽ ആകുവാൻ
ചിരിതൂകി വരവായോ ഓർമ്മകൾ  
പതിയേ ..
വെറുതെ ഞാൻ മിഴികൾ പൂട്ടവേ
കിളിവാതിൽ തഴുകുന്നു ഓർമ്മകൾ
പതിയേ..
കോഴിയവേ.. പൂക്കളെ
തഴുകി വീണ്ടും ചില്ലകൾ  
പുതുമലർ പോൽ അണയുകയായ് പാതയിൽ
എവിടെയോ കൈവിടും
പഴയനാളിൻ താളിലെ
നിറവും മണവും തിരികെ തരുമീ ഓർമ്മകൾ
ഒരേ മോഹമാണെന്നിൽ നിറയവേ
കഴിഞ്ഞോരോ നാളിൽ ചെന്നണയുവാൻ
വിചാരങ്ങൾ ഏകുന്ന ചിറകിൽ
വരുന്നു പറന്നിന്നു ഞാൻ...

തിരകളെ പുതിയ കാലമേ
തരിനേരമരുളാമോ ഒന്ന് പോയി വരുവാൻ  
തളിരുകൾ ചുവരു തീർത്തിടും
ഒരു കുഞ്ഞുകളിവീടിൻ സാന്ത്വനം നുകരുവാൻ
തരളമായ് വീശിയെൻ
അരികിൽ മുത്തും കാറ്റിലെ
കുളിർമണികൾ കരൾ നിറയെ ചൂടുവാൻ
എവിടെയാ വെണ്ണിലാ
പുഴയിൽ വീണ്ടും നീന്തുവാൻ ...
കൊതിയോടറിയാതിടയിൽ മുഴുകും ഓർമ്മയിൽ

ഒരേ മോഹമാണെന്നിൽ നിറയവേ
കഴിഞ്ഞോരോ നാളിൽ ചെന്നണയുവാൻ
വിചാരങ്ങൾ ഏകുന്ന ചിറകിൽ
വരുന്നു പറന്നിന്നു ഞാൻ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Ormmakal

Additional Info

Year: 
2017

അനുബന്ധവർത്തമാനം