കിനാവണോ

കണ്ണിൽ മിന്നായമോ വർണ്ണ പൂക്കാലമോ
സുഖമെന്നെന്നും നെഞ്ചായെ
മണ്ണരുളിയ ദിനമിനി വരുമിതിലെ
നെഞ്ചങ്ങൾ ഒന്നായല്ലോ
അകലങ്ങൾ മായുന്നല്ലോ..
അറിയാതോരു ചുണ്ടത്തും
ഇനി അഴകെഴും ഒരു ചിരി വിരിയുമോ
ഹേ മെല്ലേ ഓഹോ എന്നെ
സ്നേഹം വീണ്ടും പുൽകും നാളല്ലോ
ഇന്നെന്റെയാണെൻ സ്വന്തമാണെന്നീ
കാണും തീരം  തീരും
മോഹം തീരെ താരാട്ടുമോ
കിനാവണോ ഇതേതോ..  
മനസ്സെന്നും തേടും നിമിഷമിതോ
ഇതാരാരോ കരങ്ങളിൽ
എനിക്കേകും ഏതോ ഒരു വരമോ

മൗനങ്ങൾ തീരുന്നല്ലോ
ഈണങ്ങൾ ചേരുന്നല്ലോ
ഉയിരൊന്നാവോ ഒന്നായേ
ഇനി കരളിനുമിനിമുതൽ ഒരു സ്വരമോ  
തോളോരംനീ ചേരില്ലേ
വഴിനീളെ പൂമൂടില്ലേ...
തണലൊന്നാകും വൈകാതെ ..ഓ
ഈ കളിചിരി തുടരണമതിരും വരെ
ഹേ .. പെണ്ണേ നിൻ മെയ്യിൽ
മിന്നും പൊന്നും ചേലും രാവന്നോ
ഈ പൊൻകിനാവിലേറെ നാളായി നാം കണ്ടതെല്ലാം  
നേരം പോകെ നേരാകയോ ..

കിനാവണോ ഇതേതോ..  
മനസ്സെന്നും തേടും നിമിഷമിതോ
ഇതാരാരോ കരങ്ങളിൽ
എനിക്കേകും ഏതോ ഒരു വരമോ
കിനാവണോ ഇതേതോ..  
മനസ്സെന്നും തേടും നിമിഷമിതോ
ഇതാരാരോ കരങ്ങളിൽ
എനിക്കേകും ഏതോ ഒരു വരമോ

KINAVANO | HONEYBEE 2 Celebrations Official Video