നുമ്മടെ കൊച്ചി

കരിനീല കായലുകൊണ്ട് ...
കരമുണ്ടും ചുറ്റിട്ടും..
കാർമേഘച്ചെപ്പിൽ തൊട്ട് മഷി കണ്ണിലെഴുതീട്ടും
നീരാഴി കാറ്റും കൊണ്ട് നിന്നീടും പെണ്ണാണേ
കനവാലേ കോട്ടയും കെട്ടി അവളങ്ങനെ നിൽപ്പാണെ
പറയാമാ പെണ്ണിൻ കാര്യം
പതിനേഴാണെന്നും പ്രായം ....
നേരാണെ നുമ്മടെ കൊച്ചി
ഇവ നുമ്മടെ മുത്താണേ
പറയാനുണ്ട് നുമ്മടെ കൊച്ചി
കഥ ചൊല്ലാൻ പലതാണേ
 
കൊടിപാറും കപ്പലിലേറി വരവായേ സായിപ്പ്
ഇവളെ കണ്ടിഷ്ട്ടം തോന്നി പണിയിച്ചേ ബംഗ്ളാവ്
പെണ്ണാളിൻ മാനം കാക്കാൻ പോരാടി രാജാവ്
പല കാലം പോരാടീട്ടും അടിയാളായ് പെണ്ണാള്
പാഴയോരാ കാലം പോയേ
അവളേറെ ചന്തോം വെച്ചേ
നേരാണെ നുമ്മടെ കൊച്ചി
ഇവ നുമ്മടെ മുത്താണേ
പറയാനുണ്ട് നുമ്മടെ കൊച്ചി
കഥ ചൊല്ലാൻ പലതാണേ

പല ഭാഷേം ദേശക്കാരും ഒരുമിച്ചൊരിടമാണേ
മലയാളം കൊച്ചി ശൈലിൽ പറയുമ്പം രാസമാണേ
പഞ്ചാബി ഹിന്ദി പിന്നെ ഗുജറാത്തി ബംഗാളി
ഇനിയല്ലേൽ കൊച്ചിയിലില്ലാ മൊഴിയേത് പറ ഭായി
ഇവിടില്ലാത്താളോളില്ല ഈ കൊച്ചി നിങ്ങടെ കൊച്ചി
നേരാണെ നുമ്മടെ കൊച്ചി
ഇവ നുമ്മടെ മുത്താണെ
പറയാനുണ്ട് നുമ്മടെ കൊച്ചി
കഥ ചൊല്ലാൻ പലതാണെ

ഗസലിന്റെ ഈണം കേൾക്കാം
പെണ്ണാളിൻ വീട്ടീന്ന് ...
മെഹബൂബിൻ പാട്ടും പൊന്തും നെടുവീർപ്പോടുള്ളീന്ന്
കായിക്കാ ബിരിയാണീടെ രുചിയെന്തെന്നറിയണ്ടേ
കടൽമീനിൻ കറിയും വെച്ച് കൈകാട്ടി വിളിപ്പുണ്ടേ
വരണില്ലേ കൊച്ചി വന്നാൽ ഇവളങ്ങോട്ടുള്ളിൽ കേറും
ഇവ നുമ്മടെ മുത്താണേ
കഥ ചൊല്ലാൻ പലതാണേ
നേരാണെ നുമ്മടെ കൊച്ചി
ഇവ നുമ്മടെ മുത്താണേ
പറയാനുണ്ട് നുമ്മടെ കൊച്ചി
കഥ ചൊല്ലാൻ പലതാണേ
നേരാണെ നുമ്മടെ കൊച്ചി
ഇവ നുമ്മടെ മുത്താണേ
പറയാനുണ്ട് നുമ്മടെ കൊച്ചി
കഥ ചൊല്ലാൻ പലതാണേ

NUMMADA KOCHI HONEYBEE 2 Celebrations Official Promo Video ft LAL