കൗതുകവാർത്തകൾ
• വ്യത്യസ്ത ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന അവിവാഹിതരായ നാല് ചെറുപ്പക്കാർ ഒരുമിച്ചാണ് താമസം . അതിൽ ഒരാൾ എത് പെണ്ണിനേയും തന്റെ പ്രേമ വലയത്തിൽ വീഴ്ത്താൻ കഴിയുമെന്ന് വീമ്പിളക്കുന്നു. സുഹൃത്തുക്കൾ മൂന്നു പേരും മൂന്നു പെൺകുട്ടികളെ അയാൾക്ക് ചൂണ്ടി കാട്ടി . അത് ഒരു പന്തയം ആയി മാറുന്നു. പെൺ കുട്ടികൾ അയാളെ പ്രേമിച്ചാൽ അവർ അവനു പണം നൽകും. അയാൾ വിജയിച്ചോ അതോ പരാജയപ്പെട്ടോ എന്നതാണ് കൗതുക വാർത്തകൾ
Actors & Characters
Actors | Character |
---|---|
രവീന്ദ്രൻ | |
രാമമൂർത്തി | |
പവിത്രൻ | |
മാത്യു നൈനാൻ കോശി | |
അഹമ്മദ് കുട്ടി | |
തങ്കമണി | |
റോസ് മേരി | |
വല്യമ്മച്ചി | |
കമലുവിന്റെ ഭർത്താവ് | |
കമലു | |
രവിയുടെ അമ്മാവൻ | |
അശ്വതി | |
പച്ചക്കറിക്കടക്കാരൻ |
Main Crew
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം Worth Winning (1989) എന്ന ഹോളിവുഡ് സിനിമയുടെയും " മന്മത ലീലയ് "(1976) എന്ന തമിഴ് ചിത്രത്തിന്റെയും പ്രചോദനം ഈ സിനിമയിൽ ധാരാളം കാണാം മാത്യു നൈനാൻ കോശി എന്ന കഥാപാത്രം ചെയ്യാൻ ആദ്യം സമീപിച്ചത് ജയറാമിനെ ആയിരുന്നു. പക്ഷെ ജയറാം അത് നിരസിച്ചപ്പോൾ മുകേഷ് അത് സ്വീകരിച്ചു. ബോക്സ് ഓഫീസിൽ വലിയ ഹിറ്റ് ആയിരുന്നു ചിത്രം
രവീന്ദ്രൻ (സുരേഷ് ഗോപി ) പവിത്രൻ (സിദ്ദിഖ് ) മാത്യു നൈനാൻ കോശി (മുകേഷ് ) എന്നിവർ താമസിക്കുന്ന അവിവാഹിതരുടെ സങ്കേതത്തിൽ രവീന്ദ്രന്റെ സുഹൃത്ത് രാമമൂർത്തി (മണിയൻപിള്ള രാജു ) നാലാമത്തെ അന്തേവാസിയായി എത്തിച്ചേരുന്നു. രവി ഒരു പ്രൈവറ്റ് കമ്പനിയിൽ മാനേജർ, പവിത്രൻ ബാങ്കിൽ ക്യാഷിയർ. മാത്യു മെഡിക്കൽ റെപ്രസെന്ററ്റീവ്. പുതിയതായി വന്ന രാമമൂർത്തി പ്രൈവറ്റ് ട്യൂടോറിയൽ കോളേജിലെ മലയാളം അദ്ധ്യാപകൻ. മാത്യുവിന് സുന്ദരികളായ തരുണീമണികൾ ഒരു ബലഹീനതയാണ്.. കൗശലക്കാരനായ അയാൾ അപകടങ്ങൾ മണത്തറിഞ്ഞു രക്ഷപെടുമായിരുന്നു. വേണ്ടിവന്നാൽ തന്റെ സുഹൃത്തുക്കളെ പോലും കെണിയിൽ പെടുത്തും. രാമമൂർത്തി താമസിക്കാൻ വന്നപ്പോൾ ആദ്യം മാത്യു എതിർത്തു, പക്ഷേ ട്യൂടോറിയൽ കോളേജിലെ അദ്ധ്യാപകനാണെന്നറിഞ്ഞപ്പോൾ സമ്മതിച്ചു. അയാളെ കാണാനാണെന്ന വ്യാജേന അവിടത്തെ പെൺകുട്ടികളെ പോയി കാണാമല്ലോ. അഹമ്മദ് കുട്ടി (മാമുക്കോയ ) എന്ന പാചകക്കാരനും അവിടെ വന്നു ചേരുന്നു. പാചകത്തിൽ വലിയ പരിജ്ഞാനമൊന്നുമില്ലാത്ത ഒരു മടിയൻ. ഒരു ദിവസം സുഹൃത്തുക്കൾ മദ്യപിച്ചിരിക്കുമ്പോൾ സംഭാഷണ വിഷയം മാത്യുവിന്റെ പെൺകുട്ടികളെ കയ്യിലെടുക്കുന്ന കഴിവിനെ കുറിച്ചായിരുന്നു എത് പെണ്ണിനേയും താൻ പ്രേമത്തിൽ വീഴ്ത്തും എന്ന് മാത്യു പറഞ്ഞപ്പോൾ അതൊരു പന്തയമായി. മൂന്നു സുഹൃത്തുക്കളും മൂന്നു പെൺകുട്ടികളെ മാത്യുവിന് കാട്ടി കൊടുക്കും. ഒരാഴ്ചയ്ക്കുള്ളിൽ ആ പെൺകുട്ടികളെ മാത്യു തന്റെ പ്രേമവലയത്തിൽ കൊണ്ടു വരണം. വന്നാൽ സുഹൃത്തുക്കൾ ആയിരം രൂപ വീതം നൽകും. അഥവാ മാത്യു തോറ്റു പോയാൽ പകുതി തലമുടിയും മീശയും വടിച്ച് നഗരത്തിൽ കൂടെ നടക്കേണ്ടി വരും. സാത്വികനായ രാമമൂർത്തിയ്ക്ക് ഒരു പെൺകുട്ടിയെയും പരിചയമില്ല. മാത്യുവിന്റെ ശല്യം അസഹനീയമായപ്പോൾ തന്റെ വീടീന്റെ ടെറസ്സിൽ നിൽക്കുകയായിരുന്ന യാതൊരു പരിചയവുമില്ലാത്ത ഒരു പെൺകുട്ടിയെ ചൂണ്ടി കാട്ടി. അത് കമലു (കല്പന )എന്ന വിവാഹിതയായ സ്ത്രീ ആയിരുന്നു. സൂര്യനാരായണ അയ്യർ എന്ന L I C ഓഫീസറുടെ ഭാര്യ. ചെറുപ്പക്കാരിയായ ഭാര്യയും പ്രായമേറിയ ഭർത്താവും. അത്കൊണ്ട് മാത്യുവിന് കാര്യങ്ങൾ വളരെ എളുപ്പമായി. ബാലസുബ്രമണ്യം എന്ന പേരിൽ ഒരു പോളിസി എടുക്കാനാണെന്ന് പറഞ്ഞ് മാത്യു ആ വീട്ടിൽ കയറി പറ്റി. പിന്നീട് അയാൾ കമലുവുമായി അടുക്കുന്നു, കമലുവും അയാളെ ഇഷ്ടപ്പെടുകയും അയാളോടൊപ്പം പുതിയ ജീവിതം ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. മാത്യു താനും കമലുവും സംസാരിച്ചതെല്ലാം രാമമൂർത്തിയോട് ഒരു കുമ്പസാര രഹസ്യമെന്നപോലെ പറയുന്നത് അയാളെ വിഷണ്ണനാക്കുന്നതിനാൽ അയാൾ സൂര്യനാരായണ അയ്യരെ കണ്ട് സത്യം പറയാൻ ശ്രമിച്ചപ്പോൾ തെറ്റിദ്ധരിക്കപ്പെട്ട് മർദ്ദനം ഏറ്റു വാങ്ങി. കമലു പ്രേമിച്ചു തുടങ്ങിയപ്പോൾ മാത്യു പന്തയത്തിൽ ജയിച്ചു. പിന്നീട് അയാൾ സത്യം അവളോട് തുറന്നു പറഞ്ഞ് പ്രേമത്തിൽ നിന്നും പിൻ വാങ്ങി. സൂര്യനാരായണ അയ്യർ സത്യം മനസ്സിലാക്കുന്നതോടെ അത് അവരുടെ ജീവിതത്തിൽ വിള്ളലുകൾ തീർക്കുന്നു.
പവിത്രൻ കാട്ടികൊടുത്ത യുവതി റോസ് മേരി ആണ്. മാതാപിതാക്കൾ സിങ്കപ്പൂരിൽ. ഒരു അമ്മൂമ്മ (ഫിലോമിന ) അമ്മാവൻ (എൻ എൽ ബാലകൃഷ്ണൻ ) എന്നിവരോടൊപ്പം ആണ് താമസം. മാത്യുവിന്റെ സ്ഥിരം നമ്പരുകളിൽ ഒന്നും അവൾ വീണില്ല. പലപ്പോഴും തല്ല് കൊള്ളേണ്ടിവന്നത് അഹമ്മദ് കുട്ടിയ്ക്കും പവിത്രനും. വളരെ സമയമെടുത്താണ് റോസ് മേരി മാത്യുവിനെ പ്രേമിക്കാൻ തുടങ്ങിയത്. മാത്യുവിനെ എങ്ങനെയെങ്കിലും പരാജിതനാക്കണമെന്ന ശാഢ്യം രവിയ്ക്ക് ഉണ്ടായിരുന്നു. അത്കൊണ്ട് അവൻ മറ്റൊരു കളിയാണ് തീരുമാനിച്ചത്. തന്റെ മുറപ്പെണ്ണും താൻ ഉടനെ വിവാഹം ചെയ്യാൻ പോകുന്നവളുമായ അശ്വതി (ഊർവശി )യെയാണ് മാത്യുവിന് ചൂണ്ടി കാട്ടിയത്. അമ്മാവന്റെ (ശങ്കരാടി ) മകളായ അശ്വതി തന്നെയല്ലാതെ മറ്റൊരാളെ സ്നേഹിക്കുകയില്ല എന്ന വിശ്വാസം രവിയ്ക്കുണ്ടായിരുന്നു. അത്കൊണ്ടാണ് അങ്ങനെ ഒരു നീക്കം ആലോചിച്ചുറച്ചത്. പന്തയതുക പത്തായിരം ആയും പ്രഖ്യാപിച്ചു പിറകെ നടന്നിട്ടും എത്ര ശ്രമിച്ചിട്ടും അശ്വതി മാത്യുവിന്റെ പ്രേമക്കെണിയിൽ വീണില്ല. അവസാനം മാത്യു മറ്റൊരു അറ്റ കൈ പ്രയോഗം നടത്തി. തനിക്ക് അശ്വതിയോട് പ്രേമമൊന്നും ഇല്ലെന്നും ഒരു സഹോദരിയെ പോലെയാണ് കാണുന്നതെന്നും അവൻ പറഞ്ഞു. കൂട്ടുകാർ ഒരു പന്തയം വച്ചിട്ടുണ്ടെന്നും മറഞ്ഞിരുന്നു വീക്ഷിക്കുന്ന അവരുടെ മുന്നിൽ വച്ചു് തന്നോട് പ്രേമമാണെന്ന് പറഞ്ഞാൽ പന്തയ തുക ലഭിക്കുമെന്നും അത് രോഗിയായ സഹോദരിയുടെ ഓപ്പറേഷന് സഹായകമാകുമെന്നും അയാൾ അപേക്ഷിക്കുന്നു. ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് അയാളുടെ സഹോദരിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി അശ്വതി തയ്യാറാകുന്നു. മുൻകൂട്ടി നിശ്ചയിച്ചിരുന്ന പ്രകാരം രവിയും പവിത്രനും രാമമൂർത്തിയും ഒളിച്ചിരുന്ന് കാണാൻ തയ്യാറായ അവിടെ അശ്വതി എത്തി മാത്യുവിനോട് തനിക്ക് പ്രേമമാണെന്നും വിവാഹം കഴിക്കാൻ തയ്യാറാണെന്നും പറയുന്നു അതൊരു ഷോക്ക് ആയിരുന്നു രവിയ്ക്ക്. മറഞ്ഞിരുന്നു എല്ലാം കണ്ട അയാൾ പുറത്തേയ്ക്ക് വരുന്നു, രവിയെ കണ്ട അശ്വതി അപ്പോഴാണ് താൻ ചതിക്കപ്പെട്ടത് മനസ്സിലാക്കുന്നത്. രവിയും അശ്വതിയും തമ്മിലുള്ള വിവാഹം മുടങ്ങി. താൻ കാരണം ഒരു നല്ല പെൺകുട്ടിയുടെ വിവാഹം മുടങ്ങിയല്ലോ എന്നോർത്ത് മാത്യു പശ്ചാത്തപിക്കുന്നു. അയാൾ രവിയോട് എല്ലാം തുറന്നു പറഞ്ഞു. അശ്വതിയെ താൻ കള്ളം പറഞ്ഞ് അങ്ങനെ പറയിച്ചതാണെന്നും അവൾക്ക് തന്നോട് ഒരു പ്രേമവും ഇല്ലെന്നുമൊക്കെ. പക്ഷെ രവി ഒന്നും കേൾക്കാൻ തയ്യാറായില്ല. ഈ തെറ്റിദ്ധാരണകളൊക്കെ മാറാൻ ഒരൊറ്റ പോംവഴിയെ മാത്യു കണ്ടിരുന്നുള്ളൂ. ഉടനെ വിവാഹം കഴിക്കണം. അങ്ങനെ റോസ് മേരിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. എല്ലാവരെയും പള്ളിയിലേക്ക് ക്ഷണിക്കുന്നു.
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
നീല കണ്കോടിയില് |
കൈതപ്രം | ജോൺസൺ | കെ എസ് ചിത്ര |
2 |
മുത്താര തോരണമേകിയ |
കൈതപ്രം | ജോൺസൺ | എം ജി ശ്രീകുമാർ, സുജാത മോഹൻ |
3 |
നീല കണ്കോടിയില് (M) |
കൈതപ്രം | ജോൺസൺ | ജി വേണുഗോപാൽ |