മുത്താര തോരണമേകിയ

മുത്താര തോരണമേകിയ വാനം
മൂവന്തിച്ചെപ്പു തുറന്നൊരു നേരം...
തങ്കത്താലി ചാർത്തി നിറതിങ്കൾപ്പെണ്ണൊരുങ്ങി
ഇരുമനസ്സമ്മതം ചേർന്ന രാവിൽ..
മുത്താര തോരണമേകിയ വാനം
മൂവന്തിച്ചെപ്പു തുറന്നൊരു നേരം...

കന്നിപ്പെണ്ണിന്നുള്ളം തുള്ളിയാടുമ്പോൾ
മഞ്ഞിൻ മലർവാടിയിലും മധുവിധുവേള (2)
കളിയിഴകൾ മൂളിയണഞ്ഞു.. പൂവിൻ പുതുമോടികളിൽ
പാർവള്ളിയിൽ ഊഞ്ഞാലിട്ടു.. താനാടും പൈങ്കിളികൾ
പൂക്കൈത കൈയ്യിലേറിയ മല്ലിപ്പൂങ്കാറ്റിൽ
പരാഗം തേനിലൂർന്നു പോയ്
സുഗന്ധം നീ മറന്നു പോയ്...
തുളുമ്പും പാൽ കിനിഞ്ഞൊഴുകും
നിലാവേ കാണാക്കുയിലേകും
കുരലാരം ഹൃദയഗീതങ്ങളായ്...

മുത്താര തോരണമേകിയ വാനം
മൂവന്തിച്ചെപ്പു തുറന്നൊരു നേരം...
തങ്കത്താലി ചാർത്തി നിറതിങ്കൾപ്പെണ്ണൊരുങ്ങി
ഇരുമനസ്സമ്മതം ചേർന്ന രാവിൽ..

തുമ്പക്കാട്ടിനുള്ളിൽ തുമ്പി മൂളുമ്പോൾ
കരളിലെ രതിതന്തികളിൽ... മദകരനാദം (2)
ലീലാതിലകങ്ങളലിഞ്ഞു.. മായാനട ലീലകളിൽ
കരമണികൾ തരളവിലോലം.. നർത്തനഗതി ചാതുരിയായ്
കാൽച്ചിലമ്പിൻ കാവ്യമരുളി മോഹസായൂജ്യം..
ഇടഞ്ഞു പ്രാണഭാജനം..
മനസ്സിൽ യുഗ്മഗീതകം..
നിലാവിൽ ദേവകല്പനയിൽ
വികാരം സ്വർഗ്ഗക്കനിയേകും കനിവാകും പ്രണയരാഗങ്ങളായ്

മുത്താര തോരണമേകിയ വാനം
മൂവന്തിച്ചെപ്പു തുറന്നൊരു നേരം...
തങ്കത്താലി ചാർത്തി നിറതിങ്കൾപ്പെണ്ണൊരുങ്ങി
ഇരുമനസ്സമ്മതം ചേർന്ന രാവിൽ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muthara thoranmekiya

Additional Info

Year: 
1990

അനുബന്ധവർത്തമാനം