പേളി മാണി
Pearle Maaney
Date of Birth:
Sunday, 28 May, 1989
പേർളി
Pearle Maney
Pearly Manney
എഴുതിയ ഗാനങ്ങൾ: 3
ആലപിച്ച ഗാനങ്ങൾ: 1
തമിഴ് നാട്ടുകാരനായ പിതാവിന്റെയും മലയാളിയായ മാതാവിന്റെയും മകളായ പേളി, വിവിധ മലയാളം ചാനലുകളിൽ വീ ജെ/ ഡി ജെ ആയാണ് ശ്രദ്ധേയ ആയത്. കേരളത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂരിൽ നിന്നും മീഡിയ സ്റ്റഡീസിൽ ബിരുദം നേടി. കാർ റെയ്സിങ്ങിൽ താൽപ്പര്യമുള്ള പേളി 13000 സി സി ലേഡീസ് ക്ലാസ് രാജാ ഐലന്റ് റാലിയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. "ദ ലാസ്റ്റ് സപ്പർ" എന്ന സിനിമയിലാണ് ആദ്യമായി നായികാവേഷം ചെയ്യുന്നത്. ആ സിനിമയിൽ ഒരു അറബിക് ഗാനവും ആലപിച്ചു. മഴവിൽ മനോരമ ചാനലിലെ ഏറെ ജനപ്രീതിയാർജ്ജിച്ച റിയാലിറ്റി ഷോ ആയ ഡി 4 ഡാൻസിലെ അവതാരകരിൽ ഒരാളാണ് പേളി. പേളിയുടെ എഫ് ബി പേജ് ഇവിടെ Pearle Maaney