പാർവ്വതി നമ്പ്യാർ
Parvathi Nambiar
മലയാള ചലച്ചിത്ര നടി. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. നർത്തകിയായ പാർവതി നമ്പ്യാർ മികച്ച ബാറ്റ്മിൻഡൺ കളിക്കാരികൂടിയാണ്. അണ്ടർ 19 കേരള ബാറ്റ്മിൻടൺ ടീമിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് കളിച്ചിട്ടുണ്ട്. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് പാർവതി തന്റെ കരിയറിന് തുടക്കമിടുന്നത്. 2013 ൽ ലാൽജോസ് സംവിധാനം ചെയ്ത ഏഴു സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയം തുടങ്ങുന്നത്. തുടർന്ന് രഞ്ജിത്ത് സംവിധാനം ചെയ്ത ലീല ഉൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു.
2020 ജനുവരിയിൽ പാർവതി വിവാഹിതയായി. വിനീത് മേനോനാണ് ഭർത്താവ്.