അശോക് കുമാർ
ജോണ്‍ ശങ്കരമംഗലത്തിന്റെ 'ജന്മഭൂമി' എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച അശോക് കുമാര്‍ പിന്നീട് പി.എന്‍.മേനോന്, എന്‍.ശങ്കരന് നായര്‍, ഐ.വിശശി, ഭരതന്, ഫാസില്‍, പ്രതാപ് പോത്തന്, ജിജോ തുടങ്ങിയ പ്രഗത്ഭര്ക്കു വേണ്ടി ക്യാമറ ചലിപ്പിച്ചു. 3 തവണ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന അവാര്‍ഡും (1969, 1973, 1977 എന്നീ വര്‍ഷങ്ങളില്‍), 1980-ല്‍ "നെഞ്ചത്തൈ കിള്ളാതേ" എന്ന തമിഴ് സിനിമയിലൂടെ ദേശീയ അവാര്‍ഡും നേടി. 1987-ല്‍ "കാമാഗ്നി" എന്ന ഹിന്ദി സിനിമയിലൂടെ സംവിധാന രംഗത്ത് കടന്നുവെങ്കിലും സനിമാട്ടോഗ്രഫിയില് ലഭിച്ച പേരും പെരുമയും നഷ്ടപ്പെടുത്താനേ അത് കൊണ്ട് കഴിഞ്ഞുള്ളൂ.
തമിഴിലെ പ്രധാന ചിത്രങ്ങള്‍ :
ഉതിരിപ്പൂക്കള്‍, നെഞ്ചത്തൈ കിള്ളാതേ, വെറ്റിവിഴാ, സൂര്യന്, ജീന്‍സ് etc.,
സംവിധാനം ചെയ്ത ചിത്രങ്ങള്‍ : കാമാഗ്നി(ഹിന്ദി), അഭിനന്ദന(കന്നഡ), നീരാഞ്ജനം(കന്നഡ), അന്റു പെയ്ത മഴയില്‍(തമിഴ്). വിവിധ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അശോക് കുമാർ 2014 ഒക്ടോബർ 22ന് അന്തരിച്ചു.